play-sharp-fill
കൊവിഡ് വ്യാപനം അതിരൂക്ഷം: തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിൾ ലോക്ക് ഡൗൺ: സെക്രട്ടറിയേറ്റ് അടച്ചു

കൊവിഡ് വ്യാപനം അതിരൂക്ഷം: തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിൾ ലോക്ക് ഡൗൺ: സെക്രട്ടറിയേറ്റ് അടച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം : കൊവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം നഗരം അടച്ചു. കർശന നിയന്ത്രണങ്ങളാണ് തലസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്.


മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നാളെ രാവിലെ ആറ് മണി മുതല്‍ ഒരാഴ്ചത്തേക്കാണ് ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ സര്‍ക്കാര്‍ കൊണ്ടുവരുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലുള്ള പ്രദേശങ്ങളിലാണ് നിയന്ത്രണമുണ്ടാകുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തലസ്ഥാനത്തെ ജനങ്ങളെല്ലാം അവരവരുടെ വീട്ടില്‍ തന്നെ തുടരണം എന്നാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സംസ്ഥാന പൊലീസ് മേധാവി ഡി.ജി.പി ലോക്നാഥ് ബെഹ്‌റ വ്യക്തമാക്കി. കടകള്‍ പ്രവര്‍ത്തിക്കുമെന്നും എന്നാല്‍ പോയി വാങ്ങാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

മരുന്ന് കടകളില്‍ പോകാന്‍ സത്യവാങ്മൂലം നല്‍കേണ്ടതുണ്ട്.

ഭക്ഷണശാലകളും തുറക്കുമെങ്കിലും അവിടേക്ക് ആളുകളെ വരാന്‍ അനുവദിക്കില്ല. അതിന് പകരമായി അവശ്യസാധനങ്ങള്‍ വീട്ടിലെത്തിച്ച്‌ നല്‍കുമെന്നും ഡി.ജി.പി പറഞ്ഞു. അതിനായി ഫോണ്‍ നമ്ബര്‍ നല്‍കുമെന്നും സാധനങ്ങള്‍ എത്തിക്കാനുള്ള ക്രമീകരണങ്ങള്‍ പൊലീസ്‌ ഉണ്ടാക്കുമെന്നും അദ്ദേഹം അറിയിച്ചു. തലസ്ഥാനത്ത് സമ്ബര്‍ക്ക രോഗികള്‍ കൂടിവരുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഈ തീരുമാനം കൈകൊണ്ടത്.

ഏഴു ദിവസത്തേക്ക് പൊതുഗതാഗതവും ഉണ്ടാകില്ല. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകളും മരുന്ന് കടകളും മാത്രമാകും ഈ സാഹചര്യത്തില്‍ തുറക്കുക. ആശുപത്രികളും പ്രവര്‍ത്തിക്കും. ട്രിപ്പിള്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് തലസ്ഥാനത്തെ പ്രധാന റോഡുകളെല്ലാം അടയ്ക്കും. സെക്രട്ടേറിയറ്റും ഓഫീസുകളും പ്രവര്‍ത്തിക്കില്ല. നഗരത്തിലേക്ക് കടക്കാനും പുറത്തേക്ക് പോകാനും ഒറ്റ വഴി മാത്രമാകും തുറന്നിടുക.

നിയന്ത്രങ്ങൾ ഇങ്ങനെ

തിരുവനന്തപുരം ട്രിപ്പിൾ ലോക്ക് ഡൌൺ

രാവിലെ 6 മണി മുതൽ ഒരാഴ്ചത്തേക്ക്

എല്ലാം കടകളും തുറക്കാൻ അനുമതി ഇല്ല

ഒരു പ്രദേശത്തെ ഒരു കട മാത്രം അനുവദിക്കും

സെക്രട്ടറിയേറ്റ് അടച്ചിടും

നഗരത്തിലേക്കുള്ള വഴികൾ അടക്കും

പോലീസ് ആസ്ഥാനം അടക്കില്ല

സർക്കാർ സ്ഥാപനങ്ങൾ തുറക്കില്ല

അവശ്യ സാധനങ്ങൾ മാത്രം അനുവദിക്കും

അവശ്യ സാധനങ്ങൾ വീടുകളിൽ എത്തിക്കും

കെ.എസ്.ആർ.ടി.സി ഡിപ്പോകൾ അടക്കും

മരുന്ന് കടകളിൽ പോകാൻ സത്യ വാങ്മൂലം കരുതണം

നഗരത്തിലേക്കുള്ള വഴികൾ അടക്കും

പൊതുഗതാഗതം അനുവദിക്കില്ല

മെഡിക്കൽ ഷോപ്പുകളും ആശുപത്രുകളും അനുവദിക്കും

അവശ്യ സർവീസുകൾക്കായി ഒരു വഴി തുറക്കും