സംരക്ഷിക്കണ്ടവർ തന്നെ പീഡനകരാകുന്നു: സാന്ത്വനത്തിന് പിന്നാലെ കോട്ടയത്ത് വീണ്ടും ലൈംഗിക പീഡനം: നാലു വയസുകാരിയെ ഒന്നര മാസത്തോളം ലൈംഗികമായി പീഡിപ്പിച്ചു: കുട്ടിയെ പീഡിപ്പിച്ചത് അയൽ വീട്ടിൽ കളിപ്പിക്കാൻ കൊണ്ടു പോകുന്നതിന്റെ പേരിൽ; ഇരുപതുകാരനായ യുവാവ് പിടിയിൽ

സംരക്ഷിക്കണ്ടവർ തന്നെ പീഡനകരാകുന്നു: സാന്ത്വനത്തിന് പിന്നാലെ കോട്ടയത്ത് വീണ്ടും ലൈംഗിക പീഡനം: നാലു വയസുകാരിയെ ഒന്നര മാസത്തോളം ലൈംഗികമായി പീഡിപ്പിച്ചു: കുട്ടിയെ പീഡിപ്പിച്ചത് അയൽ വീട്ടിൽ കളിപ്പിക്കാൻ കൊണ്ടു പോകുന്നതിന്റെ പേരിൽ; ഇരുപതുകാരനായ യുവാവ് പിടിയിൽ

ക്രൈം ഡെസ്‌ക്

കോട്ടയം: സംരക്ഷിക്കണ്ടവർ തന്നെ പെൺകുട്ടികളുടെ പീഡനകന്മാരായി മാറുന്ന ഞെട്ടിക്കുന്ന കാഴ്ചയാണ് കോട്ടയത്ത് ഇപ്പോൾ കാണുന്നത്. പെൺകുട്ടികൾക്കും സ്ത്രീകൾക്കും സംരക്ഷണവും അഭയവും ഒരുക്കി നൽകിയിരുന്ന ഗാന്ധിനഗറിലെ സാന്ത്വനം എന്ന അഭയ കേന്ദ്രത്തിലെ ഡയറക്ടർക്കു പിന്നാലെയാണ് അയൽവാസിയായ പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ച ക്രൂരനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നര മാസത്തോളമാണ് കളിപ്പിക്കാനെന്ന പേരിൽ ഇയാൾ കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ചിരുന്നതെന്നാണ് പൊലീസ് കണ്ടെത്തിയത്.

മുണ്ടക്കയം ടൗണിനു സമീപത്തെ ഗ്രാമപ്രദേശത്താണ് നാലുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇരുപതുകാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വണ്ടൻപതാൽ അറയ്ക്കൽ അഭിജിത്ത് അനീഷിനെ(കണ്ണൻ-20)യാണ് ലൈംഗിക പീഡനക്കേസുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നുമാസം മുമ്പ് വീടിനു സമീപം താമസിക്കാനെത്തിയ കുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധമുളളയാളാണ് കസ്റ്റഡിയിലായ യുവാവ്. കുട്ടിയെ വീട്ടിൽ എടുത്തുകൊണ്ടുപോകുമായിരുന്നങ്കിലും വീട്ടുകാരിൽ സംശയം തോന്നിയിരുന്നില്ല.

കുട്ടിക്കു ശാരീരിക അസ്വസ്തത അനുഭവപെട്ടതിനെ തുടർന്നു കുട്ടി അമ്മയോട് കാര്യം പറയുകയായിരുന്നു. രക്ഷിതാക്കൾ പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് കസ്റ്റഡിയിലായത്. കഴിഞ്ഞ ഒന്നരമാസമായി ഇയാൾ കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു.

കുട്ടിയെ കോട്ടയം മെഡിക്കൽകോളജ് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കു വിധേയയാക്കി. ഇതോടെയാണ് കുട്ടിയ്ക്കു നേരെ ലൈംഗിക അതിക്രമം ഉണ്ടായതായി കണ്ടെത്തിയത്. തുടർന്നു, കുട്ടിയുടെ അമ്മയുടെ മൊഴിയെടുത്ത പൊലീസ് കേസെടുത്തു. തുടർന്നാണ്, പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.