play-sharp-fill
കണ്ണൂര്‍ രാഷ്ട്രീയത്തിന്റെ കരുത്ത് മനസിലുള്ളപ്പോഴും ചെറു പുഞ്ചിരിയോടെ   കുശലം പറയുന്ന ജനകീയ നേതാവ് ;വിവാദങ്ങളെ അതിജീവിക്കുന്നതില്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും കരുത്ത് പകർന്ന സൗമ്യ മുഖം ;കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറി സ്ഥാനം ഒഴിയുമ്പോൾ    സിപിഎം നു നഷ്ടമാകുന്നത് എക്കാലത്തെയും മികച്ച ക്രൈസിസ് മാനേജറെ…

കണ്ണൂര്‍ രാഷ്ട്രീയത്തിന്റെ കരുത്ത് മനസിലുള്ളപ്പോഴും ചെറു പുഞ്ചിരിയോടെ കുശലം പറയുന്ന ജനകീയ നേതാവ് ;വിവാദങ്ങളെ അതിജീവിക്കുന്നതില്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും കരുത്ത് പകർന്ന സൗമ്യ മുഖം ;കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറി സ്ഥാനം ഒഴിയുമ്പോൾ സിപിഎം നു നഷ്ടമാകുന്നത് എക്കാലത്തെയും മികച്ച ക്രൈസിസ് മാനേജറെ…

സ്വന്തം ലേഖിക

കൊച്ചി :സമീപകാലയളവില്‍ കേരളത്തില്‍ സിപിഎം നേരിട്ടത് നിരവധി പ്രതിസന്ധികളാണ്. സ്വര്‍ണകടത്തു മുതല്‍ ഈ മാത്രയില്‍ എത്തി നില്‍ക്കുന്ന സുപ്രധാന വിവാദങ്ങളിലെല്ലാം പാര്‍ട്ടി പ്രതിസന്ധിയില്‍ തന്നെയായിരുന്നു.

അതുകൊണ്ട് തന്നെ വിവാദങ്ങളെ അതിജീവിക്കുന്നതില്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും ഒരു സൗമ്യ മുഖത്തെ എക്കാലവും ആവശ്യമായിരുന്നു. ഒരുപക്ഷേ സിപിഎമ്മിന്റെ ക്രൈസിസ് മാനേജര്‍ തന്നെയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ എന്ന് പറയാം. കണ്ണൂര്‍ രാഷ്ട്രീയത്തിന്റെ കരുത്ത് മനസിലുള്ളപ്പോഴും ചിരിക്കുന്ന, കുശലം പറയുന്ന ഒരു ജനകീയനായ നേതാവ് തന്നെയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇക്കഴിഞ്ഞ എറണാകുളം സമ്മേളനത്തില്‍ വെച്ചാണ് മൂന്നാം തവണ കോടിയേരി സംസ്ഥാന സെക്രട്ടറിയായത്. ഇന്ന് തല്‍സ്ഥാനത്ത് നിന്ന് കോടിയേരി അനാരോ​ഗ്യം മൂലം ഒഴിയുന്നെന്ന എന്ന വാര്‍ത്ത രാഷ്ട്രീയ കേന്ദ്രങ്ങളെ പ്രത്യേകിച്ച്‌ ഇടതു പാളയത്തെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. ജനകീയനായ, വിമര്‍ശിക്കാനും, എതിരാളികളെ ചോദ്യശരങ്ങള്‍ കൊണ്ട് സമര്‍ദ്ദത്തിലാക്കാനും കോടിയേരി ബാലകൃഷ്ണന്‍ എന്ന രാഷ്ട്രീയ നേതാവിനുള്ള കഴിവൊന്നും ഈ സമീപ കാലയളവില്‍ ഒരു രാഷ്ട്രീയ നേതാവിനുമില്ല എന്നുള്ളത് വസ്തുതയാണ്.

കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പ് ബാല​ഗോകുലത്തിന്റെ പരിപാടിയില്‍ പങ്കെടുത്തതിനെ കൃത്യമായി തള്ളിപറയാനും മുഖ്യമന്ത്രിയെ വിമാനത്തിലാക്രമിച്ച സംഭവത്തില്‍ കാര്‍ക്കശ്യമുള്ള കമ്മ്യൂണിസ്റ്റ് നേതാവായും മാറിയതും നമുക്ക് അറിവുള്ള കാര്യമാണ്. അതുകൊണ്ട് തന്നെ നിലപാടുകളില്‍ ലവലേശം വിട്ടു വീഴ്ചയില്ലാത്ത പാര്‍ട്ടി സെക്രട്ടറിയെ നഷ്ടമാകുന്നത് സിപിഎമ്മിന് സൃഷ്ടിക്കുന്നത് നികത്താനാവാത്ത വിടവ് തന്നെയാണ്.

മക്കള്‍ സ‍ൃഷ്ടിച്ച വിവാദങ്ങളാണ് കോടിയേരിയെ ഒരര്‍ഥത്തില്‍ സമ്മര്‍‍ദ്ദത്തിലാക്കിയ സംഭവം. തുടര്‍ന്ന് ഇടക്കാല അവധിയെടുത്ത് ചികിത്സയ്ക്കായി പോയി. എന്നാല്‍ അതിനുശേഷമുള്ള കോടിയേരിയുടെ തിരിച്ചുവരവ് ആഘോഷമാക്കുകയാണ് പ്രവര്‍ത്തകര്‍ ചെയ്തത്. പ്രിയ നേതാവിനെ കാത്തിരുന്ന പ്രവര്‍ത്തകരുടെ ആവേശവും സന്തോഷവും അതില്‍ വ്യക്തമായിരുന്നു.

ഈ അടുത്ത നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം നേരിട്ടത് രൂക്ഷമായ സൈബറാക്രമണമാണ്. രോ​ഗക്കിടക്കിയിലായിട്ടും തന്നെ താനാക്കി മാറ്റിയ പ്രസ്ഥാനത്തിനു വേണ്ടി എത്തുകയാണ് കോടിയേരി ചെയ്തത്. തീര്‍ത്തും അവശനായിട്ടും പത്രപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് കൃത്യം മറുപടി നല്‍കുന്ന ഉത്തരവാദിത്തപ്പെട്ട നേതാവിനെയാണ് യഥാര്‍ത്ഥത്തില്‍ അവിടെ കാണേണ്ടത്. എന്നാല്‍ രോ​ഗത്തിലും രൂപത്തിലും വരെ രാഷ്ട്രീയം കലര്‍ത്തുന്ന മനുഷ്യത്വം ലവലേശം പോകാത്ത കൂട്ടങ്ങള്‍ തീര്‍ത്തും മോശമായ കമന്റുകള്‍ കൊണ്ടാണ് അതിനോട് പ്രതികരിച്ചത്.

പിണറായി- കോടിയേരി കോംമ്ബിനേഷന്‍ തന്നെയാണ് ഈ രണ്ടു സര്‍ക്കാരുകളെയും മുന്നോട്ട് നയിച്ചത് എന്നത് പകല്‍പോലെ വ്യക്തമാണ്. സംസ്ഥാന സെക്രട്ടറി പദവിയില്‍ നിന്ന് കോടിയേരി ബാലകൃഷ്ണന്‍ മാറുമ്ബോള്‍ നഷ്ടമാകുന്നത് ഭരണവും പാര്‍ട്ടി സംവിധാനവും തമ്മിലുള്ള ഇഴയടുപ്പം തന്നെയാണ്.