play-sharp-fill
അനാരോഗ്യം: കോടിയേരി ബാലകൃഷ്ണന്‍   സി പി എം സെക്രട്ടറി സ്ഥാനം ഒഴിയാന്‍ സാധ്യത;തീരുമാനം നാളെ

അനാരോഗ്യം: കോടിയേരി ബാലകൃഷ്ണന്‍ സി പി എം സെക്രട്ടറി സ്ഥാനം ഒഴിയാന്‍ സാധ്യത;തീരുമാനം നാളെ

സ്വന്തം ലേഖിക

തിരുവനന്തപുരം : ആരോഗ്യ പ്രശ്‌നങ്ങള്‍ തുടരുന്നതിനാല്‍ കോടിയേരി ബാലകൃഷ്ണന്‍ സി പി എമ്മിന്റെ സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് സൂചന.

ഇത് സംബന്ധിച്ച്‌ അദ്ദേഹം പാര്‍ട്ടി കേന്ദ്ര നേൃത്വത്തെ അറിയിച്ചതായാണ് വിവരം. സി പി എമ്മിന്റെ നിര്‍ണായ നേതൃയോഗങ്ങള്‍ നാളെ തിരുവനന്തപുരത്ത് നടക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനായി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പി ബി അംഗം പ്രകാശ് കരാട്ട് തുടങ്ങിയവര്‍ എത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ള മറ്റ് അംഗങ്ങളും ചേര്‍ന്ന് അവൈലബിള്‍ പി ബി യോഗം ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ കോടിയേരി ഒഴിഞ്ഞാലുള്ള പകരം മാര്‍ഗം ആലോചിച്ചേക്കും.

താത്ക്കാലിക ക്രമീകരണം വേണോ, പുതിയ സെക്രട്ടറി വേണോ എന്ന് യോഗം തീരുമാനിക്കും. അന്തിമ തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം കൈക്കൊള്ളുമെന്നാണ് കേന്ദ്ര നേതാക്കള്‍ അറിയിക്കുന്നത്.