‘ഗോള്‍ഡ്’ ഓണം റിലീസാണെന്ന് അല്‍ഫോൺസ് പുത്രന്‍

Spread the love

‘ഗോൾഡ്’ ഓണം റിലീസായിരിക്കുമെന്ന് സംവിധായകൻ അൽഫോൺസ് പുത്രൻ പ്രഖ്യാപിച്ചു. ചിത്രം ഓണത്തിന് തീയേറ്ററുകളിലെത്തുമെന്ന് അൽഫോൺസ് ട്വിറ്ററിലൂടെ അറിയിച്ചു. ചിത്രത്തിന്‍റെ പുതിയ പോസ്റ്ററും ഇന്ന് പുറത്തിറങ്ങിയിരുന്നു. ‘ജോഷിയുടെ ബേഴ്സ്റ്റ് മോഡ്’ എന്ന അടിക്കുറിപ്പോടെയാണ് അൽഫോൺസ് പൃഥ്വിരാജ് സുകുമാരന്‍റെ കഥാപാത്രത്തിന്‍റെ പോസ്റ്റർ പങ്കുവച്ചത്.

video
play-sharp-fill

പൃഥ്വിരാജ് സുകുമാരനും നയൻ താരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഗോൾഡ്’ പ്രേമം എന്ന ചിത്രത്തിന് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ്. നേരം, പ്രേമം എന്നിവ പോലൊരു സിനിമ ഗോൾഡിൽ നിന്ന് പ്രതീക്ഷിക്കേണ്ടെന്ന് അൽഫോൺസ് നേരത്തെ പറഞ്ഞിരുന്നു.

40 ലധികം അഭിനേതാക്കൾ ഗോൾഡിൽ അഭിനയിച്ചിട്ടുണ്ട്. ലാലു അലക്സ്, റോഷൻ മാത്യു, ചെമ്പൻ വിനോദ്, സൈജു കുറുപ്പ്, ഷമ്മി തിലകൻ, ബാബുരാജ്, ഇടവേള ബാബു, സുരേഷ് കൃഷ്ണ, വിനയ് ഫോർട്ട്, അജ്മൽ അമീർ, ജഗദീഷ്, പ്രേം കുമാർ, മല്ലിക സുകുമാരൻ, തെസ്നി ഖാൻ, ദീപ്തി സതി, ശാന്തി കൃഷ്ണ, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, അബു സലിം തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group