ഒൻപത് വർഷമായി പാതിവഴിയിലായ പാലത്തിന് കരാറായി; 17 കോടി രൂപ ചിലവിൽ കോടിമതയില്‍ രണ്ടാം പാലം ഉയരും
കോട്ടയം: ഒൻപത് വർഷമായി പാതിവഴിയിലായ കോടിമത രണ്ടാം പാലത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും.
പഴയ കരാറുകാരന് തന്നെയാണ് പുതിയ നിർമാണച്ചുമതല.
10 കോടിയില്‍ നിർമ്മാണം പൂർത്തിയാകേണ്ടിയിരുന്ന പാലത്തിന് ഇപ്പോള്‍ 17 കോടിയാണ് ചെലവ് കണക്കാക്കുന്നത്. 6.50 കോടിക്കാണ് പുതിയ കരാർ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിയായിരിക്കെയാണ് പാലം നിർമ്മാണം തുടങ്ങിയത്. എന്നാല്‍
സമീപനപാതയ്ക്കുള്ള സ്ഥലം ഏറ്റെടുത്തില്ലെന്ന കാര്യം ഉദ്യോഗസ്ഥർ മറച്ചുവച്ചതോടെ പണി മുടങ്ങി. പാലത്തിന് ഇരുവശവും 100 മീറ്റർ വീതം സ്ഥലം ഉണ്ടെന്നാണ് പൊതുമരാമത്ത് വകുപ്പ് രേഖപ്പെടുത്തിയിരുന്നത്. പിന്നീട് സ്ഥലം ഏറ്റെടുക്കാനായില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനിടെ പുറമ്പോക്കിലെ രണ്ട് കുടുംബങ്ങള്‍ ഒഴിയാതെ നിന്നു. വർഷങ്ങള്‍ കഴിഞ്ഞതിനാല്‍ പഴയ നിരക്കില്‍ നിർമ്മാണം പൂർത്തിയാക്കാനാവില്ലെന്ന് കരാറുകാരനും നിലപാടെടുത്തു. ഇതിനിടെ സന്നദ്ധ സംഘടന ഇടപെട്ട് പുറമ്പോക്കിലെ കുടുംബങ്ങളെ ഒഴിപ്പിച്ചു. രാഷ്ട്രീയ വിവാദങ്ങളില്‍പ്പെട്ട് വീണ്ടും പണി ഇഴഞ്ഞു.
പിന്നീട് മന്ത്രി മുഹമ്മദ് റിയാസും, തിരുവഞ്ചൂരും നടത്തിയ ചർച്ചയ്ക്കൊടുവില്‍ സ്ഥലം ഏറ്റെടുത്ത് എസ്റ്റിമേറ്റ് പുതുക്കുകയായിരുന്നു.