‘ഒരുമിച്ച്‌ ബില്ലടയ്ക്കാം; ഒറ്റ ക്ലിക്കില്‍ പരാതി അറിയിക്കാം’; നിരവധി പുതുമകളും സൗകര്യങ്ങളും; അടിമുടി മാറി കെഎസ്‌ഇബി മൊബൈല്‍ ആപ്പ്

Spread the love

തിരുവനന്തപുരം: നിരവധി പുതുമകളും സൗകര്യങ്ങളും ഉള്‍പ്പെടുത്തി നവീകരിച്ച കെ.എസ്.ഇ.ബി മൊബൈല്‍ ആപ്ലിക്കേഷൻ.

video
play-sharp-fill

ഐഒഎസ് ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമുകളില്‍ പുതിയ ആപ്പ് ലഭ്യമായി.
അപ്ഡേറ്റ് ചെയ്ത ആപ്പ് വഴി ഇനി രജിസ്റ്റേഡ് ഉപഭോക്താക്കള്‍ക്ക് പല കണ്‍സ്യൂമർ നമ്പരുകളിലുള്ള ബില്ലുകള്‍ ഒരുമിച്ച്‌ അടയ്ക്കാം.

കണ്‍സ്യൂമർ നമ്പരുകള്‍ ചേർക്കാനും ഒഴിവാക്കാനും കഴിയും. കൂടാതെ പഴയ ബില്‍, പെയ്മെന്‍റ്, ഉപയോഗം തുടങ്ങിയ രേഖകള്‍ പരിശോധിക്കാനും അവസരമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്വിക്ക് പേ, രജിസ്റ്റർ ചെയ്യാതെ തന്നെ ആപ്പ്ലില്‍ ലോഗിൻ ചെയ്യാതെ തന്നെ13 അക്ക കണ്‍സ്യൂമർ നമ്പരും മൊബൈല്‍ ഒടിപിയും രേഖപ്പെടുത്തി അനായാസം പെയ്മെന്‍റ് ചെയ്യാനാകും. ഇനി കെ.എസ്.ഇ.ബി ആപ്പുവഴി ഒറ്റ ക്ലിക്കില്‍ പരാതിയും അറിയിക്കാം.

വൈദ്യുതി സംബന്ധമായ പരാതികള്‍ തികച്ചും അനായാസം രജിസ്റ്റർ ചെയ്യാം. ഫോണ്‍ നമ്പറും ഇ മെയില്‍ വിലാസവും രജിസ്റ്റർ ചെയ്താല്‍ ബില്‍ വിവരങ്ങളും വൈദ്യുതി തടസ്സം / ഡിസ്കണക്ഷൻ സംബന്ധിച്ച മുന്നറിയിപ്പുകള്‍ കൃത്യമായി വിരല്‍ത്തുമ്പിലെത്തും.

സേവനങ്ങള്‍ വാതില്‍പ്പടിയില്‍

രജിസ്റ്റർ ചെയ്യാം, ഉടമസ്ഥാവകാശ മാറ്റം, താരിഫ് മാറ്റം, ലോഡ് മാറ്റം, ഫെയ്സ് മാറ്റം, പോസ്റ്റ് മാറ്റിയിടല്‍ തുടങ്ങിയ നിരവധി സേവനങ്ങള്‍ വാതില്‍പ്പടിയില്‍ ലഭ്യമാകും

ലോഗിൻ ചെയ്യാം, തികച്ചും അനായാസം

ഫോണ്‍ നമ്ബരോ ഇ മെയില്‍ ഐഡിയോ രേഖപ്പെടുത്തി അനായാസം ലോഗിൻ ചെയ്യാം.

ബില്‍ കാല്‍ക്കുലേറ്റർ

ഉപയോഗത്തിനനുസരിച്ചുള്ള വൈദ്യുതി ബില്‍ കണക്കാക്കാം, ആസൂത്രണത്തിലൂടെ അധികച്ചെലവ് ഒഴിവാക്കാം.

പഴയ ബില്ലുകള്‍ കാണാം

കണ്‍സ്യൂമർ നമ്ബരും രജിസ്റ്റേഡ് ഫോണ്‍ നമ്ബരും രേഖപ്പെടുത്തി പഴയ ബില്ലുകള്‍ കാണാം, ഡൗണ്‍ലോഡ് ചെയ്യാം.