വീട്ടമ്മയേയും മകന്റെ സുഹൃത്തിനേയും തെങ്ങില്‍ കെട്ടിയിട്ട് സദാചാര ഗുണ്ടകള്‍ മര്‍ദ്ദിച്ച കേസ് ; പ്രതികള്‍ക്ക് മൂന്ന് വര്‍ഷം തടവും രണ്ടായിരം രൂപ പിഴയും ശിക്ഷ.

വീട്ടമ്മയേയും മകന്റെ സുഹൃത്തിനേയും തെങ്ങില്‍ കെട്ടിയിട്ട് സദാചാര ഗുണ്ടകള്‍ മര്‍ദ്ദിച്ച കേസ് ; പ്രതികള്‍ക്ക് മൂന്ന് വര്‍ഷം തടവും രണ്ടായിരം രൂപ പിഴയും ശിക്ഷ.

 

കൊല്ലം : വീട്ടമ്മയേയും മകന്റെ സുഹൃത്തിനെയും തെങ്ങില്‍ കെട്ടിയിട്ട് സദാചാര ഗുണ്ടകളുടെ മര്‍ദനം. കേസില്‍ ശിക്ഷ വിധിച്ചു.കടയ്ക്കല്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഒൻപത് പ്രതികളേയും ശിക്ഷിച്ചത്. കൊല്ലം കടയ്ക്കലില്‍ ആറ് വര്‍ഷം മുൻപ് നടന്ന സംഭവത്തിലാണ് വിധി.

 

 

 

2017 ജൂണ്‍ 12 ന് രാത്രി 11നാണ് ദര്‍പക്കാട് അംബേദ്കര്‍ ഗ്രാമത്തില്‍ വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച്‌ അകത്ത് കയറിയ പ്രതികള്‍ 46 കാരിയായ വീട്ടമ്മയേയും മകന്റെ സുഹൃത്തിനേയും തറയിലൂടെ വലിച്ചിഴച്ച്‌ തെങ്ങില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചത്. ഈ കേസില്‍ പ്രതികളായ സുധീര്‍, റിയാദ്, ഇര്‍ഷാദ്, സിറാജുദ്ദീൻ, അനസ്, ഷാഫി, ജിജു,സഫീര്‍,സിനു എന്നിവരെ കോടതി ശിക്ഷിച്ചു.

 

 

 

 

വിവിധ വകുപ്പുകള്‍ പ്രകാരം മൂന്നു വര്‍ഷം തടവ് ശിക്ഷയുണ്ടെങ്കിലും ഒരുമിച്ച്‌ അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ ഒരു വര്‍ഷം തടവാണ് ശിക്ഷ.. കടയ്ക്കല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‍ട്രേറ്റ് ദൃശ്യ ബാലകൃഷ്ണനാണ് ശിക്ഷ വിധിച്ചത്. ടോര്‍ച്ച്‌ ലൈറ്റ് കൊണ്ട് അടിക്കുകയും പരാതിക്കാരിയെ മുടിയില്‍ കുത്തിപ്പിടിച്ച്‌ വലിച്ചിഴയ്ക്കുകയും മൊബൈലില്‍ ചിത്രീകരിച്ചുമായിരുന്നു മര്‍ദ്ദനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

 

മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ പ്രോസിക്യൂഷൻ കേസില്‍ ഹാജരാക്കി. മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ പരിശോധിച്ച ഫോറൻസിക് വിദഗ്ധൻ. പരാതിക്കാരെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 36 സാക്ഷികളെ വിസ്തരിച്ചു