കൊച്ചിയിൽ നഴ്സിംഗ് റിക്രൂട്മെന്റ് തട്ടിപ്പ്: തട്ടിപ്പ് നടത്തിയത് ദുബായിലേയ്ക്ക് കൊവിഡ് രോഗികളെ ചികിത്സിക്കാനെന്ന പേരിൽ: രണ്ടുപേർ പിടിയിൽ; നടന്നത് കോടികളുടെ തട്ടിപ്പ്;നിരവധിപേർ വഞ്ചിക്കപ്പെട്ടതായി സൂചന
സ്വന്തം ലേഖകൻ
കൊച്ചി: ദുബായ് ലേക്ക് കൊവിഡ് രോഗികളെ ചികിൽസിക്കുന്ന ആശുപത്രിയിൽ ജോലി നൽകാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ചു ലക്ഷകണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ രണ്ടു പേർ പിടിയിൽ. കലൂർ ടേക്ക് ഓഫ് എന്നപേരിൽ ജോബ് കൺസൾട്ടൻസി സ്ഥാപനം നടത്തിവരുന്ന നെട്ടൂർ സ്വദേശി ഫിറോസ് ഖാൻ (42), ചേർത്തല കൊമ്പനമുറി സ്വദേശി സത്താർ (50) എന്നിവരെയാണ് എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
നിരവധി പേരെയാണ് ഇവർ ദുബായ് ലേക്ക് അയച്ചത്. ഓരോരുത്തറിൽ നിന്നായി 2.5 ലക്ഷം രൂപ മുൻകൂറായി കൈപ്പറ്റുകയും ചെയ്തിരുന്നു. എന്നാൽ റിക്രൂട്ടിങ് ലൈസെൻസ് ഇല്ലാത്തതിനാൽ വേറെ പല ഏജൻസി കളിലൂടെയാണ് ഇവർക്ക് ജോലി ശരിയാക്കാൻ ഉദ്ദേശിച്ചത്. എന്നാൽ വാഹന കച്ചവടക്കാറായ ഇവർ കിട്ടിയ പണം മുഴുവൻ സെക്കന്റ് ഹാൻഡ് വണ്ടികൾ വാങ്ങാൻ ചിലവാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദുബായ് ൽ ഉള്ള ഏജന്റുമാർക്ക് പൈസ കിട്ടാതിരുന്നത്തോടെ പലതും പിൻവലിഞ്ഞു. ഇതോടെ പല ദിവസങ്ങളിലായി വിദേശത്ത് എത്തിയ ഉദ്യോഗർഥികൾ താമസിക്കാൻ സ്ഥലമോ, ഭക്ഷണമോ, ജോലിയോ ഇല്ലാതെ പെരുവഴിയിലായി. ഇതിനിടയിൽ പലരും സ്വന്തം നിലയ്ക്ക് അവിടെ പല ജോലികളും തരപ്പെടുത്തി. പണം നഷ്ട്ടപെട്ട ചിലർ മുഖ്യമന്ത്രി ഉൾപ്പെടെ ടെയുള്ളവർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആണ് ഇരുവരും പിടിയിലായത്.
കേസ് എടുത്ത വിവരം അറിഞ്ഞ രണ്ടുപേരും കോഴിക്കോട് എത്തി അവിടെനിന്നും ഡൽഹിക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പിടിയിൽ ആയതു. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ, നാഗരാജ് ഡെപ്യൂട്ടി കമ്മിഷണർ ഐശ്വര്യ ഡോൺഗ്രെ എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മിഷണർ എ.ജെ തോമസ് എന്നിവരുടെ പ്രത്യേക നിർദ്ദേശപ്രകാരം നോർത്ത് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ പ്രദീപ് കുമാർ വി.എസ് , എസ്.ഐ പ്രശോഭു കെ.കെ , എസ്.ഐ ഹരികുമാർ എ.എസ്.ഐ വിനോദ് കൃഷ്ണ, സിവിൽ പൊലീസ് ഓഫിസർമാരായ അജിലേഷ് എ , വിനീത് പി , വാസൻ വി.എസ് രാധാകൃഷ്ണൻ ഓ.കെ , പി.ഷോബിമോൻ, സിനീഷ് കെ.കെ സനൂബ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
ഫിറോസ് ഖാനെ സമാനമായ കുറ്റത്തിന് കഴിഞ്ഞ മാസം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം ആണ് വീണ്ടും തട്ടിപ്പ് നടത്തിയത്. ഇയാൾക്കെതിരെ എറണാകുളം സെൻട്രൽ, മരട്, ചേർത്തല സ്റ്റേഷനുകളിൽ തട്ടിപ്പ് കേസ്സുകൾ നിലവിലുണ്ട്.