കൊച്ചിയെ നടുക്കി വീണ്ടും കൊലപാതകം; ഭിക്ഷാടകർ തമ്മിലുള്ള തർക്കത്തിനിടെ വയോധികന്റെ കുത്തേറ്റ് തമിഴ്നാട് സ്വദേശിക്ക് ദാരുണാന്ത്യം; പ്രതി പിടിയിൽ
സ്വന്തം ലേഖകൻ
കൊച്ചി: ഭിക്ഷാടകർ തമ്മിലുള്ള തർക്കത്തിനിടെ കൊലപാതകം. സംഭവത്തിൽ ഫോർട്ടുകൊച്ചി സ്വദേശി റോബിൻ പിടിയിൽ.
തമിഴ്നാട് സ്വദേശി സാബുവാണ് കൊല്ലപ്പെട്ടത്.
രാവിലെ ആറരയോടെ ജോസ് ജംക്ഷന് സമീപമാണ് സംഭവം. മൂന്ന് തവണയാണ് സാബുവിന് കുത്തേറ്റത്. ഇയാൾ മരിച്ചെന്ന് ഉറപ്പായതോടെ റോബിൻ പൊലീസിൽ കീഴടങ്ങുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇരുവരും തമ്മിലുള്ള വാക്ക് തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. ഇവർ തമ്മിൽ കഴിഞ്ഞ ദിവസവും വഴക്കിട്ടിരുന്നു.
രാവിലെ കണ്ടുമുട്ടിയപ്പോൾ പരസ്പരം പ്രകോപിതരായി ഏറ്റുമുട്ടുകയായിരുന്നു. സാബുവിന്റെ മൃതദേഹം എറണാകുളം ജനറൽ ആശുപത്രിൽ സുക്ഷിച്ചിരിക്കുകയാണ്. തെളിവെടുപ്പിനിടെ, കൊല ചെയ്ത ശേഷം റോബിൻ ഉപേക്ഷിച്ച കത്തി പൊലീസ് കണ്ടെത്തി. നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും
Third Eye News Live
0