തൃശൂരിൽ വീടിനോട് ചേർന്ന വെള്ളക്കെട്ടിൽ വീണു; രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം
സ്വന്തം ലേഖകൻ
തൃശൂർ: വീടിനോട് ചേർന്ന ചാലിലെ വെള്ളക്കെട്ടിൽ വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം. ചമ്മന്നൂർ പാലക്കൽ വീട്ടിൽ സനീഷ്-വിശ്വനി ദമ്പതികളുടെ മകൾ അതിഥിയാണ് മരിച്ചത്.
കണ്ണൂര്‍ പുഴയില്‍ കുളിക്കുന്നതിനിടെ ഇന്നലെ ഒഴുക്കില്‍പ്പെട്ട രണ്ട് കുട്ടികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. കാണാതായ കുട്ടിക്കുള്ള തിരച്ചില്‍ അരംഭിച്ചു. ചെറുപ്പറമ്പ് ഫിനിക്സ് ലൈബ്രറിക്ക് പിറക് വശത്തെ ചേലക്കാട് പുഴയില്‍ കുളിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. കക്കോട്ട് വയല്‍ രയരോത്ത് മുസ്തഫയുടെ മകന്‍ സിനാന്‍ (20), ജാതികൂട്ടം തട്ടാന്റവിട മൂസ്സയുടെ മകന്‍ മുഹമ്മദ് ഷഫാദ് (20) എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത്.
ഏറെ നേരത്തെ തിരച്ചിലിനിടയില്‍ മുഹമ്മദ് ഷഫാദിനെ കണ്ടത്തി. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സിനാന് വേണ്ടി തിരച്ചില്‍ തുടരുകയാണ്. പ്രദേശത്ത് ശക്തമായ മഴയും ഇരുട്ടുമായതിനാല്‍ രാത്രി 12 മണിക്ക് തിരച്ചില്‍ നിര്‍ത്തുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group