കൊച്ചിയിലെ ഹോട്ടലില്‍ വന്‍ ലഹരിമരുന്ന് വേട്ട; ഒരു കോടി രൂപയുടെ എംഡിഎംഎയുമായി നാല് യുവാക്കള്‍ പിടിയില്‍; പിടിയിലായത് ബാംഗ്ലൂരില്‍ നിന്ന് ലഹരിമരുന്ന് കേരളത്തില്‍ എത്തിച്ച്‌ വില്‍പ്പന നടത്തുന്ന  സംഘത്തിലെ അംഗങ്ങൾ

കൊച്ചിയിലെ ഹോട്ടലില്‍ വന്‍ ലഹരിമരുന്ന് വേട്ട; ഒരു കോടി രൂപയുടെ എംഡിഎംഎയുമായി നാല് യുവാക്കള്‍ പിടിയില്‍; പിടിയിലായത് ബാംഗ്ലൂരില്‍ നിന്ന് ലഹരിമരുന്ന് കേരളത്തില്‍ എത്തിച്ച്‌ വില്‍പ്പന നടത്തുന്ന സംഘത്തിലെ അംഗങ്ങൾ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: കൊച്ചിയിലെ ഹോട്ടലില്‍ പൊലീസിന്‍റെ വന്‍ ലഹരിമരുന്ന് വേട്ട.

ഒരു കോടി രൂപ വില വരുന്ന എംഡിഎംഎയുമായി നാല് യുവാക്കളെ അറസ്റ്റ് ചെയ്തു.
300 ഗ്രാം എംഡിഎംഎ ഇവരില്‍ നിന്ന് പിടിച്ചെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബെംഗലൂരുവില്‍ നിന്ന് ലഹരിമരുന്ന് കേരളത്തില്‍ എത്തിച്ച്‌ വില്‍പ്പന നടത്തുന്ന ലഹരി മാഫിയ സംഘത്തിലെ അംഗങ്ങളാണ് പിടിയിലായത്.

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കൊച്ചി നോര്‍ത്ത് റെയില്‍വെ സ്റ്റേഷന് സമീപത്തെ ഹോട്ടല്‍ റെയ്ഡ് ചെയ്ത് നാല് പേരെ പൊലീസ് പിടികൂടിയത്. എറണാകുളം പുതുവൈപ്പ് സ്വദേശി ബിനീഷ് നായര്‍, ഏലൂര്‍ സ്വദേശികളായ നവീന്‍, ആദിത്യന്‍, വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്.

ഹോട്ടല്‍ മുറിയില്‍ ഒളിപ്പിച്ചിരുന്ന ബിനീഷിന്‍റെ ബാഗിനുള്ളിലായിരുന്നു എംഡിഎംഎ. 300 ഗ്രാം തൂക്കം വരുന്ന ലഹരി മരുന്നിന് വിപണിയില്‍ ഒരു കോടി രൂപ വില വരും.

രണ്ട് സംഘങ്ങളായിട്ടാണ് ഇവര്‍ ബെംഗലൂരുവില്‍ നിന്ന് ലഹരിമരുന്ന് കൊണ്ടുവന്നിരുന്നത്. ഒരു സംഘം വിമാനത്തിലും മറ്റൊരു സംഘം റോഡ് മാര്‍ഗവും ഒരേ സമയം ലഹരി മരുന്നുമായി സഞ്ചരിക്കും.

പരിശോധനയില്‍ ഒരു സംഘം പിടിക്കപ്പെട്ടാലും ഇടപാടുകാര്‍ക്ക് ലഹരിമരുന്ന് കിട്ടുന്നത് തടസ്സപ്പെടാതിരക്കാനായിരുന്നു സംഘം തിരിഞ്ഞുള്ള പ്രവര്‍ത്തനം. കൊച്ചിയിലും സംസ്ഥാനത്തെ മറ്റിടങ്ങളിലും എത്തിക്കുന്ന ലഹരി മരുന്ന് മൊത്തമായും ചില്ലറയായും ഇവര്‍ വിറ്റിരുന്നു.

സംഘത്തിലെ മറ്റുള്ളവര്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി. ഒപ്പം ലഹരിമരുന്ന് വാങ്ങാന്‍ ഇത്രയേറെ പണം ആരാണ് ഇവര്‍ക്കായി മുടക്കിയിരുന്നതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.