play-sharp-fill
നേമത്തെ ശക്തൻ കെ.മുരളീധരൻ: ഉമ്മൻ ചാണ്ടി രണ്ടിടത്ത് മത്സരിക്കില്ല; പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി തന്നെ കൊല്ലത്ത് ബിന്ദുവും കുണ്ടറയിൽ വിഷ്ണുവും സ്ഥാനാർത്ഥിയാകും

നേമത്തെ ശക്തൻ കെ.മുരളീധരൻ: ഉമ്മൻ ചാണ്ടി രണ്ടിടത്ത് മത്സരിക്കില്ല; പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി തന്നെ കൊല്ലത്ത് ബിന്ദുവും കുണ്ടറയിൽ വിഷ്ണുവും സ്ഥാനാർത്ഥിയാകും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിൻ്റെ അന്തിമ സ്ഥാനാർത്ഥി പട്ടിക ഞായറാഴ്ച രാവിലെ പ്രഖ്യാപിച്ചേയ്ക്കും. ത​ര്‍​ക്ക​ങ്ങ​ള്‍​ക്കും ആ​ശ​ങ്ക​ക​ള്‍​ക്കും നാ​ട​കീ​യ​ത​ക​ള്‍​ക്കും ശേഷമാണ്, നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക​യി​ല്‍ അ​ന്തി​മ തീ​രു​മാ​ന​മാ​യതെന്നാണ് സൂ​ച​ന. ദി​വ​സ​ങ്ങ​ളാ​യി ന​ട​ന്ന സ്ക്രീ​നിം​ഗ് ക​മ്മി​റ്റി​ക്ക് ശേ​ഷം, രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ത​ങ്ങു​ന്ന കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നു​മാ​യി ഹൈ​ക്ക​മാ​ന്‍​ഡ് പ്ര​തി​നി​ധി​ക​ള്‍ ന​ട​ത്തി​യ ച​ര്‍​ച്ച​യ്ക്കൊ​ടു​വി​ലാ​ണ് സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം അ​ന്തി​മ​മാ​യ​ത്.

സം​സ്ഥാ​ന​ത്തി​ന്‍റെ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി മാ​റി​യ നേ​മം മ​ണ്ഡ​ല​ത്തി​ല്‍ ലോ​ക്സ​ഭാം​ഗം കൂ​ടി​യാ​യ കെ.​മു​ര​ളീ​ധ​ര​നെ മ​ത്സ​രി​പ്പി​ക്കാ​ന്‍ തീ​രു​മാ​ന​മാ​യെ​ന്നാ​ണ് വി​വ​രം.ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ത്തന്നെ മല്‍സരത്തിനിറങ്ങും. തൃപ്പൂണിത്തുറയില്‍ കെ. ബാബുവും കൊല്ലത്ത് ബിന്ദു കൃഷ്ണയും കുണ്ടറയില്‍ പി.സി. വിഷ്ണുനാഥും മല്‍സരിക്കുമെന്നും വിവരമുണ്ട്. പട്ടാമ്പി, നിലമ്പൂര്‍ ഒഴികെയുള്ള സീറ്റുകളില്‍ പ്രഖ്യാപനം ഇന്ന് നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഭിമാനപ്പോരാട്ടത്തിലൂടെ ബിജെപിയില്‍ നിന്ന് നേമം പിടിച്ചെടുക്കാനുള്ള ശ്രമത്തില്‍ മണ്ഡലത്തില്‍ ശക്തനായ സ്ഥാനാര്‍ഥിയെ തന്നെ രംഗത്തിറക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം നേരത്തെ അറിയിച്ചിരുന്നു. തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവ് മണ്ഡലം അടുത്തിടെ മികച്ച പോരാട്ടത്തിലൂടെ കൈക്കലാക്കിയ കെ.മുരളീധരനെ രംഗത്തിറക്കുന്നതിലൂടെ ബിജെപിക്കെതിരെ നേമത്തും ശക്തമായ പോരാട്ടത്തിനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്.

കോണ്‍ഗ്രസ് ലിസ്റ്റ് ഞായറാഴ്‌ച പ്രഖ്യാപിക്കാനിരിക്കെ മുതിര്‍ന്ന നേതാക്കള്‍ എല്ലാം തന്നെ പട്ടികയില്‍ നിന്ന് പുറത്തെന്നാണ് സൂചന. സിറ്റിംഗ് എം.എല്‍.എ എന്ന നിലയില്‍ അനില്‍ അക്കരയെയും പദ്മജ വേണുഗോപാലിനെയും പരിഗണിച്ചപ്പോള്‍ മറ്റെല്ലാ മുതിര്‍ന്ന നേതാക്കളും കളത്തിന് പുറത്തായതാണ് വിവരം.

കഴിഞ്ഞ തവണ മത്സരിച്ച ഒ. അബ്ദുള്‍ റഹിമാന്‍ കുട്ടി, ടി. യു രാധാകൃഷ്ണന്‍, സുന്ദരന്‍ കുന്നത്തുള്ളി, എം.പി വിന്‍സെന്റ്, കെ.പി ധനപാലന്‍, പി. എ. മാധവന്‍ എന്നിവരില്‍ ഒരാള്‍ പോലും ലിസ്റ്റില്‍ കയറിക്കൂടിയിട്ടില്ല. അതുപോലെ സീറ്റ് പ്രതീക്ഷിച്ചിരുന്ന എം.പി ജാക്‌സണ്‍, ടി.വി ചന്ദ്രമോഹന്‍, എം.എസ് അനില്‍ കുമാര്‍, രാജന്‍ പല്ലന്‍ എന്നിവരും പുറത്താണെന്നാണ് സൂചന.

ത​​​ര്‍​​​ക്ക​​​മു​​​ള്ള 10 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ല്‍ ഒ​​​ഴി​​​കെ ഏ​​ക​​ദേ​​ശ ധാ​​ര​​ണ​​യാ​​യ 81 മ​​ണ്ഡ​​ല​​ങ്ങ​​ളി​​ല്‍ കോ​​ണ്‍​​ഗ്ര​​സി​​ന് 55 പു​​​തു​​​മു​​​ഖ​ സ്ഥാ​​നാ​​ര്‍​​ഥി​​ക​​ള്‍. യു​​ഡി​​എ​​ഫ് ധാ​​ര​​ണ അ​​നു​​സ​​രി​​ച്ച്‌ കോ​​ണ്‍​​ഗ്ര​​സി​​ന് 91 സീ​​റ്റു​​ക​​ളാ​​ണു​​ള്ള​​ത്. ഇ​​രി​​ക്കൂ​​ര്‍ ഒ​​ഴി​​കെ മ​​റ്റു സി​​​റ്റിം​​​ഗ് എം​​​എ​​​ല്‍​​​എ​​​മാ​​രെ​​ല്ലാം അ​​ത​​തു മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ല്‍ ത​​​ന്നെ മ​​​ത്സ​​​രി​​​ക്കും. മു​​​ന്‍ എം​​​എ​​​ല്‍​​​എ എം. ​​​മു​​​ര​​​ളി ചെ​​​ങ്ങ​​​ന്നൂ​​​രി​​​ല്‍ മ​​​ത്സ​​​രി​​​ക്കും.

81 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചിട്ടുണ്ടെന്നും നേമം ഉള്‍പ്പെടെ പത്തു മണ്ഡലങ്ങളില്‍ മാത്രമാണ് അന്തിമധാരണയാകാത്തതെന്നുമാണ് കഴിഞ്ഞ ദിവസം നേതാക്കള്‍ അറിയിച്ചത്. എന്നാല്‍ ഇന്നലെയും സ്ഥാനാര്‍ത്ഥി പട്ടിക മാറിമറിഞ്ഞുവെന്നാണ് വിവരം.

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഏത് വെല്ലുവിളിയും ഏറ്റെടുക്കുമെന്ന് കെ. മുരളീധരന്‍ നേരത്തെ പറഞ്ഞിരുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയാല്‍ മത്സരിക്കുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. . ഇഴഞ്ഞുകയറിച്ചെന്ന് സീറ്റ് ചോദിക്കുന്ന ആളല്ല താന്‍. നേമത്ത് മത്സരിക്കാന്‍ തയ്യാറാണോ എന്ന് എ.ഐ.സി.സി അംഗങ്ങളോ ഉമ്മന്‍ചാണ്ടിയോ മുല്ലപ്പള്ളിയോ ചെന്നിത്തലയോ തന്നോട് ചോദിച്ചിട്ടില്ല. പിന്നെ എങ്ങനെയാണ് മത്സരിക്കാന്‍ താന്‍ സന്നദ്ധത അറിയിച്ചു എന്ന തരത്തില്‍ വാര്‍ത്ത വന്നതെന്ന് അറിയില്ല. എന്നാല്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നേമത്ത് മത്സരിക്കുമെന്നും മുരളീധരന്‍ വ്യക്തമാക്കിയിരുന്നു.

ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കും. സീറ്റുകളെച്ചൊല്ലി വ്യാപക പരാതിയുയര്‍ന്ന തൃപ്പൂണിത്തുറയിലും കൊല്ലത്തും സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ മാറ്റമുണ്ടാകും. തൃപ്പൂണിത്തുറയില്‍ കെ.ബാബുവും കൊല്ലത്ത് ബിന്ദു കൃഷ്ണയും സ്ഥാനാര്‍ത്ഥികളാകും. കൊല്ലത്ത് മത്സരിക്കാനിരുന്ന പി.സി.വിഷ്ണുനാഥ് കുണ്ടറയിലേക്ക് മാറും.

കൊട്ടാരക്കരയില്‍ ആര്‍ രശ്മി, ചടയമംഗലം എം.എം നസീര്‍, പത്തനാപുരം ജ്യോതികുമാര്‍ ചാമക്കാല, ചാത്തന്നൂര്‍ പീതാംബരക്കുറുപ്പ് എന്നിവരും സ്ഥാനാര്‍ത്ഥികളാകും.