മാനസ അയാളെ കെട്ടിയിരുന്നെങ്കിലും കൊല്ലപ്പെട്ടേനെ: മാനസയുടെ കൊലപാതകത്തിൽ പ്രതികരണവുമായി ഡബിങ്ങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി

മാനസ അയാളെ കെട്ടിയിരുന്നെങ്കിലും കൊല്ലപ്പെട്ടേനെ: മാനസയുടെ കൊലപാതകത്തിൽ പ്രതികരണവുമായി ഡബിങ്ങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: കോതമം​ഗലത്ത് ദന്ത വിദ്യാര്‍ത്ഥി മാനസയെ വെടിവച്ചുകൊന്ന വിഷയമാണ് രണ്ടു ദിവസമായി സോഷ്യൽ മീഡിയയിലെ ചർച്ച.

ഈ വിഷയത്തിൽ ഉപ്പോൾ പ്രതികരണവുമായി നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാ​ഗ്യലക്ഷ്മി. മാനസയെ എന്തെങ്കിലും പറഞ്ഞു സമാധാനിപ്പിച്ച്‌ കോംപ്രമൈസ് ചെയ്തു വിവാഹം കഴിച്ചിരുന്നെങ്കില്‍ ഒന്നോരണ്ടോ വര്‍ഷത്തിനിടെ ഈ പെണ്‍കുട്ടി കൊല്ലപ്പെടുമായിരുന്നു എന്നാണ് ഭാ​ഗ്യലക്ഷ്മി പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരുപക്ഷേ ഈ പെണ്‍കുട്ടിയെ ഇയാള്‍ എന്തെങ്കിലും പറഞ്ഞു സമാധാനിപ്പിച്ച്‌ കോംപ്രമൈസ് ചെയ്തു വിവാഹം കഴിച്ചിരുന്നെങ്കില്‍ ഒന്നോരണ്ടോ വര്‍ഷത്തിനിടെ ഈ പെണ്‍കുട്ടി കൊല്ലപ്പെടും.

ഏതെങ്കിലും രീതിയില്‍ ഈ പെണ്‍കുട്ടിയെ കൊല്ലുകയോ ആത്മഹത്യയുടെ വക്കില്‍ എത്തിക്കുകയോ ചെയ്യും.

എല്ലാത്തിന്റെയും തുടക്കം നമ്മുടെ വളര്‍ച്ചയിലാണ്. പെണ്‍കുട്ടിയായാലും ആണ്‍കുട്ടിയായാലും നമ്മള്‍ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കണം.- ഭാ​ഗ്യലക്ഷ്മി പറഞ്ഞു.

ഇപ്പോഴത്തെ കുട്ടികള്‍ക്ക് അച്ഛനേയും അമ്മയേയും വേണ്ടെന്നും സുഹൃത്തുക്കളേയും ഇന്റര്‍നെറ്റുമാണ് വേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇപ്പോഴത്തെ കുട്ടികള്‍ക്ക് എല്ലാത്തരം അറിവുമുണ്ട്.

അച്ഛനെയും അമ്മയെയും അവര്‍ക്കു വേണ്ട, ഒന്നുകില്‍ സുഹൃത്തുക്കള്‍ അല്ലെങ്കില്‍ ഇന്റര്‍നെറ്റ്. അച്ഛനും അമ്മയും മറ്റു കുടുംബാംഗങ്ങളും തമ്മില്‍ വിവരകൈമാറ്റവും നടക്കുന്നില്ല. നമ്മെ സ്വാധീനിക്കുന്നത് കുറേയൊക്കെ സമൂഹവും സൗഹൃദവുമാണ്.

സുഹൃത്തുക്കളെ കെട്ടിപ്പിടിക്കാന്‍ നമുക്ക് മടിയില്ല, പക്ഷേ സ്വന്തം അച്ഛനെയും അമ്മയെയും ഒന്ന് ചേര്‍ത്തുപിടിക്കാന്‍ ആര് തയാറാകും, ഇപ്പോഴത്തെ പെണ്‍കുട്ടികളും ആണ്‍കുട്ടികളും തയാറാകില്ല.

മാതാപിതാക്കളും അതിനു തയാറാകുന്നില്ല. ആ ഒരു ബന്ധം ഇപ്പോള്‍ ഇല്ലാതെ ആയിക്കൊണ്ടിരിക്കുന്നു.- ഭാ​ഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.