സംസ്ഥാനത്ത് ഇനി ഭക്ഷ്യകിറ്റ് വിതരണം ഉണ്ടാകില്ല; ഭക്ഷ്യവസ്തുക്കളുടെ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ വിപണിയില്‍ ഇടപെടും

സംസ്ഥാനത്ത് ഇനി ഭക്ഷ്യകിറ്റ് വിതരണം ഉണ്ടാകില്ല; ഭക്ഷ്യവസ്തുക്കളുടെ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ വിപണിയില്‍ ഇടപെടും

സ്വന്തം ലേഖകൻ

കൊച്ചി: സംസ്ഥാനത്ത് ഭക്ഷ്യകിറ്റ് വിതരണം ഇനി ഉണ്ടാകില്ലെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ്​ മന്ത്രി ജി ആ‌ര്‍ അനില്‍ പറഞ്ഞു.

കോവിഡ് കാലത്ത്​ ജനങ്ങള്‍ക്ക് ജോലി ഇല്ലാതായപ്പോഴാണ് കിറ്റ് നല്‍കിയത്. ഇപ്പോള്‍ തൊഴില്‍ ചെയ്യാന്‍ പറ്റുന്ന സാഹചര്യമുണ്ട്. വരും മാസങ്ങളില്‍ കിറ്റ് കൊടുക്കുന്ന കാര്യം സ‌ര്‍ക്കാറിൻ്റെ പരി​ഗണനയിലോ ആലോചനയിലോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ വിപണിയില്‍ ഇടപെടുന്നുണ്ട്. സപ്ലൈകോ വഴിയും കണ്‍സ്യൂമ‌ര്‍ഫെഡും ന്യായവിലയ്ക്ക് സാധനങ്ങള്‍ നല്‍കുന്നുണ്ട്.

കഴിഞ്ഞ ആറ് വ‌ര്‍‌ഷമായി 13 നിത്യോപയോ​ഗ സാധനങ്ങള്‍ സപ്ലൈകോയില്‍ വില വ‌ര്‍ധിച്ചിട്ടില്ല.
സപ്ലൈകോ വഴി വിതരണം ചെയ്യുന്ന ഉല്‍പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തും.

അതിനായി വിതരണം ചെയ്യുന്ന ഉല്‍പന്നങ്ങളുടെ സംഭരണം മെച്ചപ്പെട്ട നിലയിലാക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ടെന്‍ഡര്‍ നടപടികളില്‍ പങ്കെടുക്കുന്ന സ്ഥാപനങ്ങള്‍ നല്‍കുന്ന ഉല്‍പന്നങ്ങളുടെ സാമ്ബിള്‍ മന്ത്രിയുടെ ഓഫിസില്‍ ഉള്‍പ്പെടെ പരിശോധിക്കും.

65 ഡിപ്പോയിലും ആ സാമ്പിള്‍ ടെന്‍ഡര്‍ നടപടിക്കുമുമ്പ് നല്‍കും. ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം 14 ജില്ലയിലും പരിശോധിക്കും. സാമ്പിള്‍ തരുന്ന അതേ ഉല്‍പന്നം തന്നെയാണ് വിതരണത്തിന് കടകളില്‍ എത്തിക്കുന്നതെന്ന് ഉറപ്പുവരുത്തും.

പച്ചക്കറിയുടെയും മറ്റ് നിത്യോപയോ​ഗ സാധനങ്ങളുടെയും വില വര്‍ധിച്ചത് സ‌ര്‍ക്കാര്‍ ​ഗൗരവത്തോടെ കാണുന്നു. സാധ്യമായ എല്ലാ വിപണി ഇടപെടലുകളും ഇക്കാര്യത്തില്‍ നടത്തും.