play-sharp-fill
യോഗ്യത ഇല്ലെന്ന പരാതി കണക്കിലെടുത്തില്ല: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയ്ക്ക് സര്‍വകലാശാല നിയമനം; തീരുമാനം അഭിമുഖത്തില്‍ ഇവര്‍ ഒന്നാമതെത്തിയതോടെ; ഒന്നാമതെത്തിയത് 102 ഗവേഷണ പ്രബന്ധങ്ങളും 27 വര്‍ഷത്തെ അദ്ധ്യാപന പരിചയവും നിരവധി പുര‌സ്‌കാരങ്ങളും നേടിയ രണ്ടാം റാങ്കുകാരനെ പിന്തള്ളി

സ്വന്തം ലേഖകൻ

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ മലയാളവിഭാഗം അസോസിയേറ്റ് പ്രൊഫസറായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെ കെ രാഗേഷിൻ്റെ ഭാര്യ പ്രിയാ വര്‍ഗീസിനെ നിയമിക്കാന്‍ തീരുമാനം.

അഭിമുഖത്തില്‍ ഇവര്‍ ഒന്നാമതെത്തിയതോടെയാണ് പുതിയ തീരുമാനം. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍, ഭാഷാ വിഭാഗം മേധാവി, ഡീന്‍, സബ്‌ജക്‌ട് കമ്മിറ്റിയില്‍ മൂന്നു പേര്‍ ഇവരെല്ലാം ചേര്‍ന്നാണ് പ്രിയയെ തിതെരഞ്ഞെടുത്തിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം ഓണ്‍ലൈനായി നടത്തിയ അഭിമുഖത്തില്‍ ആറ് പേരാണ് ഉണ്ടായിരുന്നത്. ഒന്നാം സ്ഥാനത്തെത്തിയ പ്രിയയ്‌ക്ക് പതിനൊന്ന് ഗവേഷണ പ്രബന്ധങ്ങൾ മാത്രമാണുള്ളത്.

രണ്ടാം റാങ്കുകാരനായ ജോസഫ് സ്‌കറിയയ്‌ക്ക് 102 ഗവേഷണ പ്രബന്ധങ്ങളും 27 വര്‍ഷത്തെ അദ്ധ്യാപന പരിചയവുമുണ്ട്. ആറ് പുസ്‌തകങ്ങള്‍ എഴുതിയിട്ടുള്ള അദ്ദേഹം സാഹിത്യ അക്കാഡമി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുര‌സ്‌കാരങ്ങളും നേടിയിട്ടുണ്ട്.

അസിസ്റ്റൻ്റ് പ്രൊഫസറായി മാത്രം 14 വര്‍ഷത്തെ പരിചയവുമുള്ള ഇദ്ദേഹത്തെ പിന്തള്ളിയാണ് 2012ല്‍ അസിസ്റ്റൻ്റ് പ്രൊഫസര്‍ തസ്തികയില്‍ കയറിയ പ്രിയയെ പരിഗണിച്ചത്.

സംഭവം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. മതിയായ യോഗ്യതകളില്ലാതെയാണ് പ്രിയാ വര്‍ഗീസിനെ തസ്‌തികയിലേക്ക് പരിഗണിച്ചതെന്ന് ചൂണ്ടിക്കാട്ടി ആദ്യം മുതല്‍ തന്നെ ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു.