play-sharp-fill
വൈവിധ്യമാർന്ന കാർഷിക വിളപ്രദർശനങ്ങളോടെ കിസാൻ മേള സമാപിച്ചു

വൈവിധ്യമാർന്ന കാർഷിക വിളപ്രദർശനങ്ങളോടെ കിസാൻ മേള സമാപിച്ചു

സ്വന്തം ലേഖകൻ
വൈക്കം:
കാർഷിക മേഖലയുടെ പ്രാധാന്യം വിളിച്ചോതുന്ന കിസാൻ മേള വൈക്കം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ചു. കാർഷിക വികസന ക്ഷേമ വകുപ്പിൻ്റെ ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായാണ് കിസാൻ മേള സംഘടിപ്പിച്ചത്. കൃഷിവകുപ്പിൻ്റെ യും ബ്ലോക്കിൻ്റെയും സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി. ഉദയനാപുരം പഞ്ചായത്ത് പ്രസിഡൻ്റ് ആനന്ദവല്ലിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ k k രഞ്ജിത് ഉൽഘാടനം നിർവവഹിച്ചു. വൈക്കം മുനിസിപ്പൽ ചെയർപേ്സൺ രാധിക ശ്യാം,ജില്ലാ പഞ്ചായത്ത്‌ അംഗം ഹൈമി ബോബി ,ചെമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് സുകന്യ സുകുമാരൻ , മറവൻ തുരുത്ത് പ്രസിഡൻ്റ് കെ ബി രമ, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് പി ആർ സലില , ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ എസ് ഗോപിനാഥൻ, ഒ എം ഉദയപ്പൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
പ്രിൻസിപ്പൽ കൃഷി ഓഫീസർ പ്രീത പോൾ പദ്ധതി വിശദീകരണം നടത്തി.കൃഷി ഡെപ്യൂട്ടി ഡയറക്ടർ ശ്ശോഭ p p ചടങ്ങിൽ സന്നിഹിതയായിരുന്നു.
വിവിധ കൃഷിഭവൻ പരിധിയിലുള്ള കൃഷികൂട്ടങ്ങളുടെ വിവിധ ഉത്പന്നങ്ങൾ, ജൈവ കാർഷിക ഉത്പന്നങ്ങൾ,കാർഷിക യന്ത്രങ്ങൾ, നടീൽവസ്തുക്ക്ൾ,കാർഷിക സെമിനാർ,കർഷകരുടെ കലാ. പരിപാടികൾ എന്നിവ മേളയുടെ ഭാഗമായിരുന്നു. ബയോഗ്യാസ് പദ്ധതിയെകുറിച്ചും , ഇൻഷുറൻസ് പദ്ധതിയെ കുറിച്ചുള്ള ക്ലാസുകളും , വിള പരിപാലനത്തെ കുറിച്ചുള്ള ഫാം ഓഫീസർ ഷാജി യുടെ ക്ലാസ്സും സംഘടിപ്പിച്ചു. കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ സിമ്മി സ്വാഗതവും കൃഷി ഓഫീസർ അശ്വിനി ദേവി നന്ദിയും പറഞ്ഞു.