Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തലശ്ശേരി: ബാഗ് നന്നാക്കാൻ കടയിലെത്തിയ 17-കാരിയുടെ കവിളിൽ ചുംബിച്ച്‌ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് തടവും പിഴയും. പാനൂർ കൈവേലിക്കൽ ചക്കരച്ചാൻകണ്ടിയിൽ സി.കെ. സജുവിനെയാണ് (47) തലശ്ശേരി അതിവേഗ പ്രത്യേക കോടതി ജഡ്ജി ടിറ്റി ജോർജ് ശിക്ഷിച്ചത്.

മൂന്നുവർഷം കഠിനതടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കിൽ മൂന്നുമാസം കൂടി തടവനുഭവിക്കണം. പാനൂർ പൂക്കോത്തെ ബാഗ് നന്നാക്കുന്ന കടയിൽ 2018 ജൂലായ് അഞ്ചിന് ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ പി.എം. ബാസുരി ഹാജരായി. പാനൂർ പോലീസ് ഇൻസ്പെക്ടർ കെ. സന്തോഷാണ് കേസന്വേഷിച്ച് കുറ്റപത്രം നൽകിയത്.