play-sharp-fill
കിളിമാനൂരിൽ  പ്ലസ്ടു വിദ്യാര്‍ഥിനി  കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചു;  സമൂഹമാധ്യമത്തിലൂടെ വിവരമറിഞ്ഞ വിദ്യാര്‍ഥിനിയുടെ സുഹൃത്തും തൂങ്ങിമരിച്ചു

കിളിമാനൂരിൽ പ്ലസ്ടു വിദ്യാര്‍ഥിനി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചു; സമൂഹമാധ്യമത്തിലൂടെ വിവരമറിഞ്ഞ വിദ്യാര്‍ഥിനിയുടെ സുഹൃത്തും തൂങ്ങിമരിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കിളിമാനൂരിൽ പ്ലസ്ടു വിദ്യാര്‍ഥിനി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചു. സമൂഹമാധ്യമത്തിലൂടെ വിവരമറിഞ്ഞ വിദ്യാര്‍ഥിനിയുടെ സുഹൃത്തും തൂങ്ങിമരിച്ചു.

മടവൂര്‍ പുലിയൂര്‍കോണം ചാങ്ങയില്‍കോണം കൃഷ്ണഭവനില്‍ അക്ഷര (17), നിലമേലിലെ ബസ് ഉടമകൂടിയായ കരുന്തലക്കോട് കരിക്കകത്തില്‍ വീട്ടില്‍ ശ്രീജിത്ത് (23) എന്നിവരാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തെകുറിച്ച്‌ പൊലീസ് പറയുന്നത്, പോരോടം വിവേകാനന്ദ പബ്ലിക് സ്കൂളിലെ പ്ലസ് ടു കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിനിയായിരുന്നു അക്ഷര. അക്ഷര സ്ഥിരമായി യാത്രചെയ്യുന്ന ബസിലെ ഡ്രൈവര്‍കൂടിയായിരുന്നു ശ്രീജിത്ത്. ഇവരുടെ സൗഹൃദം പ്രണയമായതോടെ വീട്ടുകാര്‍ ഇടപെടുകയും യുവാവിനെ താക്കീത് ചെയ്യുകയുമുണ്ടായി.

അക്ഷരയുടെ അച്ഛന്‍ ശ്യാംദത്ത് കിളിമാനൂരില്‍ മ്യൂസിക് സ്ഥാപനം നടത്തുകയാണ്. തിങ്കള്‍ രാവിലെ ഏഴോടെ ശ്യാംദത്ത് സ്ഥാപനത്തിലേക്ക് പോയതിനു പിന്നാലെ അക്ഷര മുറിയില്‍ കയറി വാതിലടച്ചു. മുത്തശ്ശി വിളിച്ചിട്ടും വാതില്‍ തുറക്കാതായതോടെ ആളുകളെ വിളിച്ചുകൂട്ടുകയായിരുന്നു.

കതക് ചവിട്ടിത്തുറന്നാണ് കിടപ്പുമുറിയിലെ ഫാനില്‍ കെട്ടിതൂങ്ങിയനിലയില്‍ അക്ഷരയെ കണ്ടെത്തിയത്. ഉടന്‍ താഴെയിറക്കി പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പരേതയായ ബബിതയാണ് അക്ഷരയുടെ അമ്മ. സഹോദരി: ശ്രുതി. പള്ളിക്കല്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃ-തദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

അക്ഷരയുടെ മരണവിവരം അറിഞ്ഞതോടെ തിങ്കള്‍ പകല്‍ പതിനൊന്നോടെ ശ്രീജിത്ത് വീട്ടിലെ ഹാളിലെ ഫാനില്‍ കെട്ടിത്തൂങ്ങി മരിക്കുകയായിരുന്നു. ശ്രീജിത്തിന്റെ അച്ഛന്‍ വര്‍ഷങ്ങള്‍ക്ക് മുൻപ് മരിച്ചു. അമ്മ: ജലജ. രണ്ട് സഹോദരന്‍മാരുണ്ട്.