“പൊലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റത് മനസിലാക്കിയിട്ടും ചികിത്സ ഉറപ്പാക്കിയില്ല”; കിളികൊല്ലൂര്‍ പൊലീസ് മര്‍ദനത്തില്‍ കേസ് പരിഗണിച്ച മജിസ്ട്രേറ്റിനെതിരെ പരാതി
സ്വന്തം ലേഖിക
കൊച്ചി: കൊല്ലം കിളികൊല്ലൂരില്‍ സൈനികനെയും സഹോദരനെയും മര്‍ദിച്ച സംഭവത്തില്‍ കൊല്ലം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനെതിരെയും പരാതി.
പൊലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റത് മനസിലാക്കിയിട്ടും ചികിത്സ ഉറപ്പാക്കിയില്ലെന്നും പൊലീസ് ആവശ്യപ്പെട്ടപ്രകാരം മജിസ്ട്രേറ്റ് ഇരകളെ റിമാന്‍ഡ് ചെയ്തെന്നുമാണ് ആക്ഷേപം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മജിസ്ട്രേറ്റിനെതിരെ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പൂര്‍വ്വസൈനിക സേവാ പരിഷത്താണ് പരാതി നല്‍കിയത്. കസ്റ്റഡിയില്‍ മര്‍ദനമേറ്റെന്ന് മനസ്സിലാക്കിയിട്ടും ചികിത്സ ഉറപ്പക്കാതെ ഇരകളെ റിമാന്‍ഡ് ചെയ്ത മജിസ്ട്രേറ്റിനെതിരെ നടപടി വേണമെന്നാണ് പാരാതിയിലെ ആവശ്യം.
സൈനികനും സഹോദരനും മര്‍ദ്ദന വിവരം മജിസ്ട്രേറ്റിനോട് പറഞ്ഞെന്ന് പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. എംഡിഎഎ കേസിലുള്ളയാളെ ജാമ്യത്തിലിറക്കാന്‍ വിളിച്ചുവരുത്തിയ ശേഷമാണ് പേരൂര്‍ സ്വദേശികളായ വിഘ്നേഷിനെയും വിഷ്ണുവിനെയും പൊലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചത്.
ലഹരി കടത്ത് കേസില്‍ പ്രതികളെ കാണാനായി എത്തിയ രണ്ട് യുവാക്കള്‍ പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ച് കയറി എഎസ്‌ഐ ആക്രമിക്കുന്നു എന്ന തരത്തില്‍ വാര്‍ത്ത പുറത്തു വിടുകയും പിന്നാലെ കേസെടുക്കുകയും ആയിരുന്നു.