play-sharp-fill
മണ്ഡലകാലം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്ക് എറണാകുളത്തേക്ക് സ്ഥലം മാറ്റം; പുതിയ ഡിവൈഎസ്പി ചുമതല എടുക്കുന്നത് ശബരിമല സീസണ് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ; കോവിഡിന് ശേഷമുള്ള ആദ്യ സീസണില്‍ കോടിക്കണക്കിന് അയ്യപ്പന്മാര്‍ ദര്‍ശനത്തിനെത്തുമെന്ന് റിപ്പോര്‍ട്ട്; പൊലീസ് തലപ്പത്തെ അഴിച്ചുപണി എരുമേലി അടക്കമുള്ള സ്ഥലങ്ങളിലെ പൊലീസ് സംവിധാനം തകിടംമറിക്കും

മണ്ഡലകാലം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്ക് എറണാകുളത്തേക്ക് സ്ഥലം മാറ്റം; പുതിയ ഡിവൈഎസ്പി ചുമതല എടുക്കുന്നത് ശബരിമല സീസണ് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ; കോവിഡിന് ശേഷമുള്ള ആദ്യ സീസണില്‍ കോടിക്കണക്കിന് അയ്യപ്പന്മാര്‍ ദര്‍ശനത്തിനെത്തുമെന്ന് റിപ്പോര്‍ട്ട്; പൊലീസ് തലപ്പത്തെ അഴിച്ചുപണി എരുമേലി അടക്കമുള്ള സ്ഥലങ്ങളിലെ പൊലീസ് സംവിധാനം തകിടംമറിക്കും

സ്വന്തം ലേഖകന്‍

കാഞ്ഞിരപ്പള്ളി: ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടുമാരുടെ ധൃതിപ്പെട്ടുള്ള അഴിച്ചുപണി ശബരിമല മണ്ഡല കാലത്ത് എരുമേലിയിലെ പൊലീസ് സംവിധാനത്തെ തകിടംമറിച്ചേക്കുമെന്ന് ആശങ്ക. കാഞ്ഞിരപ്പള്ളി സബ് ഡിവിഷനിൽ മികച്ച സേവനം ചെയ്യുന്ന ഡിെൈവസ്പി എന്‍.ബാബുക്കുട്ടനെ എറണാകുളം വിജിലൻസിലേക്ക് സ്ഥലം മാറ്റിയത് ശബരിമല സീസണ്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേയാണ്.

പുതിയൊരു ഡിവൈഎസ്പി വരുന്നതില്‍ എന്താണ് പ്രശനം എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമുണ്ട്. ശബരിമല സീസണ്‍ കാലത്ത് കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പൊലീസിന് വിശ്രമമില്ല. എരുമേലി ഉള്‍പ്പെടുന്ന കാഞ്ഞിരപ്പള്ളി മേഖലയില്‍ അയ്യപ്പഭക്തരുടെ സുരക്ഷ ഉറപ്പാക്കാന്‍ ആയിരക്കണക്കിന് പൊലീസുകാരണ് ഡ്യൂട്ടിയെടുക്കുന്നത്. മറ്റ് ഉന്നത ഉദ്യോഗസ്ഥരെ പരിചയപ്പെടാനും J പ്രവര്‍ത്തനരീതികൾ പഠിക്കാനും ഏകോപനത്തിന് കൃത്യമായ പദ്ധതി തയ്യാറാക്കാനും പുതിയ ഡിവൈഎസ്പിക്ക് കൂടുതല്‍ സമയമെടുക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇത് എരുമേലിയിലെ പൊലീസ് സംവിധാനത്തെ മോശമായി ബാധിച്ചേക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ തീര്‍ത്ഥാടനകാലമാണ് ശബരിമലയിലെ മണ്ഡലകാലം. കോവിഡ് ഭീഷണി ഒഴിഞ്ഞ സാഹചര്യത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി സംസ്ഥാനത്തിനകത്ത് നിന്നും പുറത്തുനിന്നും കോടിക്കണക്കിന് അയ്യപ്പന്മാര്‍ ദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് മുന്നില്‍ക്കണ്ട് സര്‍ക്കാര്‍ ഉള്‍പ്പെടെ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നതെങ്കിലും എരുമേലി ഉൾപ്പെടുന്ന കാഞ്ഞിരപ്പള്ളിയിലെ ഡിവൈഎസ്പിയുടെ സ്ഥലംമാറ്റം പൊലീസുകാര്‍ക്കിടയില്‍ തന്നെ ആശങ്കയ്ക്ക് വഴിവയ്ക്കുന്നുണ്ട്.

തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ സഹായം ലഭ്യമാക്കുന്നതിനും മണ്ഡല, മകരവിളക്കു കാലം മുഴുവന്‍ പൊലീസിന്റെ സേവനം സജ്ജമാക്കിയിട്ടുണ്ട്. പമ്പയിലും സന്നിധാനത്തും വനം വകുപ്പിന്റെ പ്രത്യേക കണ്‍ട്രോള്‍ റൂം സ്ഥാപിക്കും. വന്യമൃഗ സാന്നിധ്യം അറിയുന്നതിന്റെ ഭാഗമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ സ്ഥാപിക്കും. വൈല്‍ഡ് വാച്ച് എസ്.എം.എസ്. സംവിധാനം ഇത്തവണയും തുടരും.

വിര്‍ച്വല്‍ ക്യൂ സംവിധാനം ഇത്തവണയും തുടരും. 12 കേന്ദ്രങ്ങളില്‍ ബുക്കിങ്ങിനു സൗകര്യമുണ്ടാകും. തീര്‍ഥാടകരുടെ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരികയാണ്.

സുരക്ഷിത തീര്‍ഥാടനം ഉറപ്പാക്കാന്‍ വിവിധ ഭാഷകളില്‍ അറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും. അനധികൃത കച്ചടവം തടയാന്‍ നടപടിയെടുക്കും. കാനനപാതകളടക്കം തീര്‍ഥാടനപാതയിലെ എല്ലാ പ്രധാന കേന്ദ്രങ്ങളും തുറന്നുകൊടുക്കുന്നതു മുന്‍നിര്‍ത്തി ഇവിടങ്ങളില്‍ ആവശ്യമായ താത്കാലിക ടോയ്ലെറ്റുകളും വിരി ഷെഡ്ഡുകളും സ്ഥാപിക്കുന്നതിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. കനത്ത മഴയ്ക്കുള്ള സാഹചര്യമുള്ളതിനാല്‍ തീര്‍ഥാടകരുടെ സുരക്ഷയ്ക്കായി പ്രത്യേക ഹസാര്‍ഡ് മെഷര്‍മെന്റ് സ്റ്റഡി നടത്തി അപകട സാധ്യതാ മേഖലകളില്‍ പ്രത്യേക മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും.തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനമാണ് ആവശ്യമെന്നിരിക്കെ കാഞ്ഞിരപ്പള്ളി പൊലീസ് തലപ്പത്തെ തിടുക്കപ്പെട്ടുള്ള അഴിച്ചുപണി ദൗര്‍ഭാഗ്യകരമാണ്.