കിഡ്നി തകരാറിലാണോ…? അവയുടെ പ്രവർത്തനം ശരിയായ രീതിയിലാണോ…? ലക്ഷണങ്ങൾ എന്തൊക്കെ എന്ന് അറിയാം…

കിഡ്നി തകരാറിലാണോ…? അവയുടെ പ്രവർത്തനം ശരിയായ രീതിയിലാണോ…? ലക്ഷണങ്ങൾ എന്തൊക്കെ എന്ന് അറിയാം…

സ്വന്തം ലേഖിക

കോട്ടയം: ശരീരത്തിലെ അഴുക്കുകളും ടോക്‌സിനുകളും അരിച്ച്‌ ശാരീരിക ആരോഗ്യം നില നിര്‍ത്തുകയാണ് വൃക്കയുടെ പ്രധാന ധര്‍മവും.

എന്നാൽ ഇവ കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ. ഇവയുടെ പ്രവർത്തനം തകരാറിലാണോ..? എന്നിവയൊക്കെ എങ്ങനെ തിരിച്ചറിയാമെന്നതാണ് പ്രധാന വിഷയം.
വൃക്കകളുടെ പ്രവര്‍ത്തനം നിലയ്ക്കുമ്പോള്‍ ശരീരത്തില്‍ അനാവശ്യമായ ദ്രാവകം, ഇലക്‌ട്രോലൈറ്റുകള്‍, മാലിന്യങ്ങള്‍ എന്നിവയുടെ ശേഖരണം ഉണ്ടാകാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വേദനസംഹാരി കഴിക്കുന്ന ശീലവും കിഡ്‌നിയ്ക്ക് ദോഷകരമാണ്. കോള പോലുള്ള കാര്‍ബോണേറ്റഡ് പാനീയങ്ങള്‍ കിഡ്‌നി ആരോഗ്യത്തിന് ദോഷകരമാണ്. അമിതമായി ശരീരത്തില്‍ എത്തുന്ന ഉപ്പും കിഡ്‌നിയെ കേടുവരുത്തുന്ന ഒന്നാണ്.

ഉറക്കക്കുറവ്, വെള്ളം കുടി കുറയുന്നത്, മഗ്നീഷ്യം, വൈറ്റമിന്‍ ബി 6 എന്നിവയുടെ കുറവ് എന്നിവയെല്ലാം കിഡ്‌നി ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. നിങ്ങള്‍ക്ക് ക്രോണിക് കിഡ്നി ഡിസീസ് ഉണ്ടെങ്കില്‍ പ്രകടമാകുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങള്‍…

1. ഇടയ്ക്കിടെ മൂത്രമൊഴിക്കല്‍
2. മൂത്രമൊഴിക്കുന്നതില്‍ ബുദ്ധിമുട്ട്
3. പെട്ടെന്നുള്ള വിശപ്പില്ലായ്മ
4. ഉറക്കമില്ലായ്മ അല്ലെങ്കില്‍ ഉറങ്ങുന്നതില്‍ പ്രശ്നം
5. പേശീവലിവ്
6. ഛര്‍ദ്ദി
7.കാലുകളില്‍ വീക്കം
8. ശരിയായി ശ്വസിക്കാന്‍ കഴിയാതെ വരിക.

മൂത്രത്തിന്റെ നിറത്തില്‍ വരുന്ന വ്യത്യാസങ്ങള്‍ കിഡ്‌നി തകരാറിലെന്നതിന്റെ ലക്ഷണങ്ങള്‍ കൂടിയാകും. മൂത്രം ഒഴിയ്ക്കുന്നതിന്റെ അളവും തവണങ്ങളും കൂടുന്നതും കുറയുന്നതുമെല്ലാം, അതായത് പ്രത്യേകിച്ചു മറ്റു കാരണങ്ങളില്ലാതെ, കിഡ്‌നി തകരാറിലെന്നതിന്റെ സൂചനയുമാകാം.

കിഡ്‌നി പ്രശ്‌നങ്ങള്‍ ശരീരത്തിലെത്തുന്ന ഓക്‌സിജന്‍ അളവു കുറയ്ക്കുന്നത് കൊണ്ടു തന്നെ തലചുറ്റലും കാര്യങ്ങളില്‍ ഏകാഗ്രതക്കുറവും തോന്നാം. ഛര്‍ദിയും മനംപിരട്ടലും അനുഭവപ്പെടുന്നതും കിഡ്‌നി തകരാറെങ്കില്‍ വരുന്ന ലക്ഷണങ്ങളില്‍ ചിലതാണ്. എപ്പോഴും ക്ഷീണവും ഉറക്കം തൂങ്ങലുമെല്ലാം കിഡ്‌നി പ്രശ്‌നങ്ങളുടെ മറ്റു സൂചനകളാണ്. പ്രത്യേകിച്ചു കാരണമില്ലാതെ ക്ഷീണം തോന്നുന്നതാണ് ഇതിന്റെ ഒരു ലക്ഷണം.