കാഞ്ഞിരപ്പള്ളിയില്‍ പട്ടാപ്പകല്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി; കോഴിക്കടകളില്‍ നിന്നും കളക്ഷന്‍ പണം ശേഖരിക്കുന്ന യുവാവിനെ നാലംഗ സംഘം ‘സ്‌കെച്ച്’ ചെയ്തത് ആഴ്ചകളോളം; നാടിനെ നടുക്കിയ സംഭവത്തിലെ പ്രതികളെ വിദഗ്ധമായി പിടികൂടി കാഞ്ഞിരപ്പള്ളി പൊലീസ്; പിന്നില്‍ റെന്റ് എ കാര്‍ ബിസിനസ് സംഘത്തിനും പങ്കുണ്ടോയെന്ന് അന്വേഷിക്കും

കാഞ്ഞിരപ്പള്ളിയില്‍ പട്ടാപ്പകല്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി; കോഴിക്കടകളില്‍ നിന്നും കളക്ഷന്‍ പണം ശേഖരിക്കുന്ന യുവാവിനെ നാലംഗ സംഘം ‘സ്‌കെച്ച്’ ചെയ്തത് ആഴ്ചകളോളം; നാടിനെ നടുക്കിയ സംഭവത്തിലെ പ്രതികളെ വിദഗ്ധമായി പിടികൂടി കാഞ്ഞിരപ്പള്ളി പൊലീസ്; പിന്നില്‍ റെന്റ് എ കാര്‍ ബിസിനസ് സംഘത്തിനും പങ്കുണ്ടോയെന്ന് അന്വേഷിക്കും

സ്വന്തം ലേഖകന്‍

കാഞ്ഞിരപ്പള്ളി: കപ്പാട് പുന്നച്ചുവട് ഭാഗത്ത് നിന്നും തമിഴ്‌നാട് സ്വദേശിയായ യുവാവിനെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തി. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ, കാറില്‍ പിന്തുടര്‍ന്ന് ആക്രമിച്ച ശേഷം ബലമായി കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു.

കാറിനുള്ളില്‍ വച്ച് യുവാവിന്റെ ബാഗിനുള്ളില്‍ നിന്നും പണം അപഹരിച്ച ശേഷം യുവാവിനെ കൊണ്ടുപോയ സ്ഥലത്ത് തിരികെ ഇറക്കി വിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ ആനക്കല്ല്, നെല്ലിമല പുതുപ്പറമ്പില്‍ ലത്തീഫിന്റെ മകന്‍ ഫാസില്‍ ലത്തീഫ്(35), പത്തേക്കര്‍, കരോട്ട് പറമ്പില്‍ വീ്ട്ടില്‍ ഷാജിയുടെ മകന്‍ ഷിജാസ് ഷാജി(24), പാറക്കടവ് ചെരിയപുറത്ത് വീട്ടില്‍ അബ്ദുള്‍ സലാമിന്റ െമകന്‍ അസ്സീം സലാം(21) എന്നിവരാണ് കാഞ്ഞിരപ്പള്ളി പൊലീസിന്റെ പിടിയിലായത്.

ഇന്നലെ ഉച്ചയോടെയാരുന്നു സംഭവം. വിവിധ കോഴി കടകളില്‍ നിന്നും കളക്ഷന്‍ പണം ശേഖരിക്കുന്ന ജോലി ചെയ്തിരുന്ന തമിഴ്‌നാട് സ്വദേശിയായ യുവാവ്, അന്നത്തെ കളക്ഷന്‍ തുക ബാങ്കില്‍ അടച്ച ശേഷം വരുന്ന വഴിയാണ് ആക്രമിക്കപ്പെട്ടത്. ബാഗില്‍ മിച്ചമുണ്ടായിരുന്ന 5000 രൂപ പ്രതികള്‍ തട്ടിയെടുത്തു.

ആഴ്ചകളോളം യുവാവിനെ നിരീക്ഷിച്ച ശേഷമാണ് പ്രതികള്‍ പദ്ധതി ആസൂത്രണം ചെയ്തതും കൃത്യം നടത്തിയതും. യുവാവ് സഞ്ചരിക്കുന്ന വഴികള്‍, പോയ് വരുന്ന സമയം എന്നിവയെക്കുറിച്ച് സംഘത്തിന് കൃത്യമായ ധാരണയുണ്ടായിരുന്നു.

 

കാറിന്റെ നമ്പര്‍ ഓര്‍ത്തുവച്ച യുവാവ്, നമ്പര്‍ സഹിതം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ മൂവാറ്റുപുഴയിലെ റെന്റ് എ കാര്‍ ബിസിനസ് നടത്തുന്നവരുടെയാണ് കാര്‍ എന്ന് മനസ്സിലാക്കി.

സംഭവത്തില്‍ റെന്റ് എ കാര്‍ ബിസിനസ് സംഘത്തിനും പങ്കുണ്ടോയെന്ന് അന്വേഷിക്കും. കാഞ്ഞിരപ്പള്ളി പോലീസ് നടത്തിയ വിദഗ്ധ അന്വേഷണത്തിനൊടുവില്‍ ഇന്ന് രാവിലെ പ്രതികളെ പിടികൂടുകയായിരുന്നു.

 

 

Tags :