സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ബുധനാഴ്ചകളില്‍ ഖാദി വസ്ത്രം ധരിക്കണമെന്ന് ഉത്തരവ്; നടപടി കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കൈത്തറി-ഖാദി മേഖല പ്രതിസന്ധിയിലായ സാഹചര്യത്തിൽ

സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ബുധനാഴ്ചകളില്‍ ഖാദി വസ്ത്രം ധരിക്കണമെന്ന് ഉത്തരവ്; നടപടി കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കൈത്തറി-ഖാദി മേഖല പ്രതിസന്ധിയിലായ സാഹചര്യത്തിൽ

സ്വന്തം ലേഖിക

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കൈത്തറി-ഖാദി മേഖല പ്രതിസന്ധിയിലായ സാഹചര്യത്തിൽ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരും അധ്യാപകരും ബുധനാഴ്ചകളില്‍ ഖാദി/കൈത്തറി വസ്ത്രങ്ങള്‍ ധരിക്കണമെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്.

സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, അനധ്യാപകര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തുടങ്ങിയവരാണ് ഇത്തരം വസ്ത്രങ്ങള്‍ ധരിക്കേണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ആവശ്യമുളള കൈത്തറി-ഖാദി ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിന് നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു.

മുതിര്‍ന്ന സിപിഎം നേതാവ് പി.ജയരാജന്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാായി നിയമിതനായതിനു പിന്നാലെയാണ് പുതിയ ഉത്തരവ്.

സര്‍ക്കാര്‍ ജീവനക്കാരെ ഖാദി/കൈത്തറി വസ്ത്രങ്ങള്‍ ധരിക്കാന്‍ പ്രേരിപ്പിക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് കഴിഞ്ഞ വര്‍ഷം നിയമസഭയില്‍ പറഞ്ഞിരുന്നു.

മേഖലയുടെ ഉന്നമനത്തിനായി എംഎല്‍എമാരും ബുധനാഴ്ചകളില്‍ ഖാദി/കൈത്തറി വസ്ത്രം ധരിക്കണമെന്ന് പി.രാജീവ് ആവശ്യപ്പെട്ടിരുന്നു.