ലോക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് വീടിന് സമീപത്തെ വിശാലമായ കളിക്കളത്തിൽ സിപിഐ നേതാവിന്റെ നേതൃത്വത്തിൽ ബാഡ്മിന്റൻ കളി : പൊലീസ് എത്തിയപ്പോൾ പാർട്ടിയുടെ കരുത്തിൽ പൊലീസിന് നേരെ തട്ടിക്കയറൽ ; നിർദ്ദേശം ലംഘിച്ചത് കൈയ്യോടെ പൊക്കി കൂടത്തായി ഹീറോ കെ.ജി സൈമൺ

ലോക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് വീടിന് സമീപത്തെ വിശാലമായ കളിക്കളത്തിൽ സിപിഐ നേതാവിന്റെ നേതൃത്വത്തിൽ ബാഡ്മിന്റൻ കളി : പൊലീസ് എത്തിയപ്പോൾ പാർട്ടിയുടെ കരുത്തിൽ പൊലീസിന് നേരെ തട്ടിക്കയറൽ ; നിർദ്ദേശം ലംഘിച്ചത് കൈയ്യോടെ പൊക്കി കൂടത്തായി ഹീറോ കെ.ജി സൈമൺ

സ്വന്തം ലേഖകൻ

പത്തനംതിട്ട: ഭരിക്കുന്ന പാർട്ടിയുടെ നേതാക്കൾക്ക് ലോക് ഡൗൺ നിർദ്ദേശം ലംഘിച്ചാലും കുഴപ്പമില്ലെന്ന മട്ടിലാണ് പത്തനംതിട്ട സിപിഐ ലോക്കൽ കമ്മറ്റി സെക്രട്ടറിയുടെയും കൂട്ടരുടെയും ശ്രമം.

നിർദ്ദേശങ്ങൾ ലംഘിച്ച് ഇരുപത്തഞ്ചോളം പേരെ പങ്കെടുപ്പിച്ച് ലോക്ഡൗൺ കാലയളവിലും ഒരു മുടക്കവുമില്ലാതെ ബാഡ്മിന്റൺ കളി നടത്തിയായിരുന്നു സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ ലോക്കൽ സെക്രട്ടറി ലോക്ഡൗൺ ലംഘനം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്തനംതിട്ട ടൗണിൽ നിന്ന് കഷ്ടിച്ച് ഒന്നര കലോമീറ്റർ അകലെ അഴൂരിലായിരുന്നു കളിക്കളം. സിപിഐ ടൗൺ ലോക്കൽ സെക്രട്ടറി അഴൂർ സ്വദേശി സുമേഷ് ബാബുവിന്റെ(കുമാർ അഴൂർ) ബാഡ്മിന്റൻ കളിയും തുടർന്നുള്ള ആഘോഷവും.

ഇയാളുടെ ഭാര്യ ശുഭ കുമാർ പത്തനംതിട്ട നഗരസഭയിലെ സിപിഐയുടെ കൗൺസിലർ ആണ്. ഒരാഴ്ച മുൻപാണ് പാർട്ടി നേതാവിന്റെ നേതൃത്വത്തിൽ നടക്കുന്ന നിയമലംഘനം സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവി കെജി സൈമണിന് രഹസ്യ സന്ദേശം ലഭിക്കുന്നത്.

ലോക്കൽ പൊലീസിലെ ഉന്നതർ സിപിഐ ഡൗൺ ലോക്കൽ സെക്രട്ടറി സുമേഷ് ബാബുവിന്റെ അടുത്തയാൾക്കാർ ആയതിനാൽ അവിടെ പരാതി പറഞ്ഞിട്ട് ഒരു കാര്യവുമില്ലെന്നും വിവരം അവർ അറിഞ്ഞാൽ ചോർത്തിക്കൊടുക്കുമെന്നുമുള്ള സൂചനയും പരാതിക്കാർ നൽകിയിരുന്നു.

തുടർന്ന് ് ഷാഡോ പൊലീസിനെ എസ്പി നിയോഗിച്ച് കഴിഞ്ഞ മൂന്ന് ദിവസമായി ഈ പരിസരത്ത് നിരീക്ഷണം നടത്തി വരികെയായിരുന്നു. വൈകിട്ട് ആറു മുതൽ രാത്രി 10 വരെ നിരവധി പേർ ഇവിടെ ബാഡ്മിന്റൺ കളിക്കാൻ എത്തുന്നത് ശ്രദ്ധയിൽപ്പെടുകയും ചെയ്തിരുന്നു.

പല സമയത്തായി ഇരുപത്തഞ്ചോളം പേരാണ് കളിക്കാൻ എത്തിയിരുന്നത്. കളിയുടെ ലഹരി വർധിപ്പിക്കാനുള്ള സൽക്കാരവും ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. സുമേഷിന്റെ വീടിനോട് ചേർന്നാണ് ബാഡ്മിന്റൺ മൈതാനം തയാറാക്കിയിരുന്നത്.

ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ഷാഡോ പൊലീസ് സംഘം ഇവിടെ എത്തിയത്. ആറു പേരാണ് ഈ സമയം ഇവിടെ ഉണ്ടായിരുന്നത്.

പൊലീസ് സംഘം കളത്തിൽ എത്തിയതോടെ ഷാഡോ പൊലീസ് സംഘത്തിന് നേരെ ഇയാൾ തട്ടിക്കയറി എസ്‌ഐ അടക്കമുള്ളവരെ അസഭ്യം പറയുകയും ചെയ്തു. തന്റെ പറമ്പിൽ കയറിയത് ആരോട് ചോദിച്ചിട്ടാണെന്നായിരുന്നു ചോദ്യം.

ഇതിനിടെ ഷാഡോ പൊലീസ് അറിയിച്ചതിനെ തുടർന്ന് പ്രകാരം ലോക്കൽ പൊലീസ് സ്ഥലത്ത് എത്തുകയും ചെയ്തു. സുമേഷ് അടക്കം ആറു പേരെ കസ്റ്റഡിയിൽ എടുത്തു. സ്ഥലത്തുണ്ടായിരുന്ന അഞ്ചു ബൈക്കുകളും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു.

സിപിഐ ലോക്കൽ സെക്രട്ടറി ലോക്ഡൗൺ ലംഘനത്തിന് പിടിയിലായി എന്നറിഞ്ഞതോടെ ഉന്നത കേസെടുക്കാതിരിക്കാനുള്ള സമ്മർദവുമായി നേതാക്കളും രംഗത്തിറങ്ങി.

വിവരമറിഞ്ഞ് സ്റ്റേഷനിലേക്ക് മാധ്യമപ്രവർത്തകരും വിളിച്ചതോടെ ആറു പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. സുമേഷ് ബാബുവിന് പുറമേ സൗരവ് (26), അനന്ദു (26), ജിനു സുബ്രഹ്മണ്യൻ (38), അഭിലാഷ്, അഖിൽ കുമാർ എന്നിവരാണ് അറസ്റ്റിലായത്.

നേരത്തേ ആർഎസ്എസ് പ്രവർത്തകനായിരുന്ന സുമേഷ് സിപിഐയിൽ എത്തിയിട്ട് അധിക നാളായിട്ടില്ല. പെട്ടെന്ന് തന്നെ ലോക്കൽ സെക്രട്ടറിയാകാനും കഴിഞ്ഞിരുന്നു.എന്നാൽ ഇത് പാർട്ടിയിലെ മറ്റു പ്രവർത്തകർക്ക് ഇത് അത്ര കണ്ട് ഇഷ്ടമായിരുന്നുമില്ല.