ചാക്കോയും അകത്ത് പോകേണ്ടതായിരുന്നു: പ്രതികൾക്ക് അർഹമായ ശിക്ഷ ലഭിച്ചെന്നും കെവിന്റെ പിതാവ്

ചാക്കോയും അകത്ത് പോകേണ്ടതായിരുന്നു: പ്രതികൾക്ക് അർഹമായ ശിക്ഷ ലഭിച്ചെന്നും കെവിന്റെ പിതാവ്

Spread the love

കോട്ടയം: കെവിന്‍ വധക്കേസിൽ പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിച്ചെന്ന് കെവിന്റെ പിതാവ് ജോസഫ്. മൂന്നോ നാലോ പ്രതികള്‍ക്കെങ്കിലും വധശിക്ഷ ലഭിക്കുമെന്ന് നിയമവിദഗ്ധര്‍ പറഞ്ഞിരുന്നുവെന്നും വധശിക്ഷ നല്‍കാമായിരുന്നുവെന്നും കേസിലെ വിധി വന്നതിനു ശേഷം ജോസഫ് തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. കേസിലെ 10 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തമാണ് കോടതി ശിക്ഷയായി വിധിച്ചത്.

അർ‌ഹിക്കുന്ന ശിക്ഷ തന്നെയാണ് പ്രതികൾക്ക് ലഭിച്ചിരിക്കുന്നത്. പ്രതികൾക്ക് വധശിക്ഷ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. കേസിൽ നീനുവിന്റെ അച്ഛൻ ചാക്കോയും അകത്തുപോകേണ്ടതായിരുന്നു. ചാക്കോയാണ് ഈ കേസിന് പിന്നിലെ പ്രധാന പ്രതി. ചാക്കോയ്‌ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ജോസഫ് പറഞ്ഞു

കേസിന്റെ അന്വേഷണത്തില്‍ പോലീസ് ഉദ്യോഗസ്ഥരടക്കം ഏറെ സഹായിച്ചുവെന്നും എല്ലാവരോടും നന്ദിയുണ്ടെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെവിനോട് ചെയ്‌ത ക്രൂരതയ്‌ക്ക് പ്രതികൾക്ക് അർഹമായ ശിക്ഷ ലഭിച്ചെന്ന് കേസിലെ മുഖ്യസാക്ഷിയും കെവിന്റെ സുഹൃത്തുമായ അനീഷും പ്രതികരിച്ചിട്ടുണ്ട്.

കോടതി വിധിയിൽ തൃപ്‌തിയുണ്ടെന്ന് അന്വേഷണത്തിന് മേൽനോട്ടം നൽകിയ മുൻ കോട്ടയം എസ്.പി ഹരിശങ്കറും വ്യക്തമാക്കി. ദൃക്‌സാക്ഷികളില്ലാത്ത ഒരു കേസ് തെളിയിക്കുന്നത് അന്വേഷണ സംഘത്തിന് മുന്നിൽ വെല്ലുവിളിയായിരുന്നുവെന്നും മുഖ്യസാക്ഷിയായ അനീഷിന് തിരിച്ചറിയാൻ കഴിയാതെ പോയത് കൊണ്ടാണ് ചാക്കോയെ കോടതി വെറുതെ വിട്ടതെന്നും ഹരിശങ്കർ പറഞ്ഞു.