ഇന്ധന, പാചക വില വര്‍ധനവിന് പിന്നാലെ  മണ്ണെണ്ണ വിലയും കുത്തനെ കൂട്ടി; കേരളത്തിൻ്റെ വിഹിതം വെട്ടിക്കുറച്ച് കേന്ദ്രം

ഇന്ധന, പാചക വില വര്‍ധനവിന് പിന്നാലെ മണ്ണെണ്ണ വിലയും കുത്തനെ കൂട്ടി; കേരളത്തിൻ്റെ വിഹിതം വെട്ടിക്കുറച്ച് കേന്ദ്രം

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഇന്ധന, പാചക വില വര്‍ധനവിന് പിന്നാലെ റേഷന്‍ മണ്ണെണ്ണ വിലയും കുത്തനെ കൂട്ടി.

ലിറ്ററിന് ഈ മാസം 22 രൂപ കൂടി വര്‍ധിക്കും. 59 രൂപയായിരുന്നത് 81 രൂപയാണ് ഇനി ഒരു ലിറ്ററിന് നല്‍കേണ്ടി വരിക. മൊത്ത വ്യാപാര വില 77 രൂപയായി ഉയര്‍ന്നിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം 40 ശതമാനം കേന്ദ്രം വെട്ടിക്കുറയ്ക്കുകയും ചെയ്തു. നിലവില്‍ 2021-2022ല്‍ 6480 കിലോ ലിറ്ററായിരുന്നു സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം.

ഇത് ഈ ക്വാര്‍ട്ടറില്‍ 3888 കിലോലിറ്ററായി കുറച്ചു. മണ്ണെണ്ണയ്ക്ക് കഴിഞ്ഞ ഫെബ്രുവരി രണ്ട് മുതല്‍ അഞ്ച് ശതമാനം അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി ഏര്‍പ്പെടുത്തിയിരുന്നു. ഇതാണ് ഈ ക്വാര്‍ട്ടറിലെ വലിയ വില വര്‍ധനവിന് കാരണം.

എണ്ണ കമ്പനികള്‍ റേഷന്‍ വിതരണത്തിനായി കെറോസിന്‍ ഡീലേഴ്സ് അസോസിയേഷന് നല്‍കിയിരിക്കുന്ന വിലയിലാണ് വര്‍ധനവ്. വില വര്‍ധനവ് മത്സ്യബന്ധന മേഖലയ്ക്കും കനത്ത തിരിച്ചടിയാകും.

മറ്റ് നികുതികള്‍ ഉള്‍പ്പെടാതെ ലിറ്ററിന് 70 രൂപയില്‍ അധികമാണ്. ഇത് റേഷന്‍ കടകളില്‍ എത്തുമ്പോള്‍ 81 രൂപയാകും.