അതിഥി തൊഴിലാളികളെ ആവേശത്തോടെ നാട്ടിലേയ്ക്കു മടക്കി അയക്കുന്ന സംസ്ഥാന സർക്കാർ കാണണം അന്യനാട്ടിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ ദുരിതം..! പോക്കറ്റിലെ പണം മുടക്കി ടാക്‌സി കാറിൽ എത്തണമെന്നു ശഠിക്കുന്നത് പിടിവാശി; വെറുതെ ഇരുന്ന് ശമ്പളം വാങ്ങുന്ന കെ.എസ്.ആർ.ടി.സി ജീവനക്കാരെയും, കെ.എസ്.ആർ.ടി.സി ബസുകളെയും ഇതിനായി നിയോഗിക്കുക

അതിഥി തൊഴിലാളികളെ ആവേശത്തോടെ നാട്ടിലേയ്ക്കു മടക്കി അയക്കുന്ന സംസ്ഥാന സർക്കാർ കാണണം അന്യനാട്ടിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ ദുരിതം..! പോക്കറ്റിലെ പണം മുടക്കി ടാക്‌സി കാറിൽ എത്തണമെന്നു ശഠിക്കുന്നത് പിടിവാശി; വെറുതെ ഇരുന്ന് ശമ്പളം വാങ്ങുന്ന കെ.എസ്.ആർ.ടി.സി ജീവനക്കാരെയും, കെ.എസ്.ആർ.ടി.സി ബസുകളെയും ഇതിനായി നിയോഗിക്കുക

തേർഡ് ഐ ബ്യൂറോ

കോട്ടയം: അതിഥി തൊഴിലാളികളെ ട്രെയിൻ മാർഗം ആവേശത്തോടെ അതിർത്തി കടത്തി വിടുന്ന സംസ്ഥാന സർക്കാർ അടിയന്തരമായി പരിഗണിക്കേണ്ട ഒരു കാര്യമുണ്ട്. മറുനാടുകളിൽ ജോലിയ്ക്കായും മറ്റ് ആവശ്യങ്ങൾക്കായും പോയി അവിടങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ ദുരിതം. ഇവിടെ നിന്നും മടങ്ങിയെത്താൻ ആഗ്രഹിക്കുന്നവരോട് സ്വന്തം നിലയിൽ പണം മുടക്കി മടങ്ങിയെത്താനാണ് ഇപ്പോൾ സർക്കാർ നിർദേശിക്കുന്നത്.

ജോലിയില്ലാതെ പണിയില്ലാതെ പണമില്ലാതെ അന്യനാട്ടിൽ കഷ്ടപ്പെട്ട് കഴിയുന്ന മലയാളികളോടാണ് സർക്കാർ ഇപ്പോൾ സ്വയം വണ്ടിപിടിച്ച് നാട്ടിലേയ്ക്കു എത്താൻ ആവശ്യപ്പെടുന്നത്. എന്നാൽ, സംസ്ഥാനത്ത് അയ്യായിരത്തോളം കെ.എസ്.ആർ.ടി.സി ബസുകളുണ്ട്. ഇവയുടെ ഡ്രൈവർമാരും, കണ്ടക്ടർമാരും അടക്കമുള്ള ജീവനക്കാർ വെറുതെ ജോലിയില്ലാതെ ഇരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരത്തിൽ സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ കിടക്കുന്ന കെ.എസ്.ആർ.ടി.സി ബസുകളെ ഇത്തരത്തിൽ ആളുകളെ നാട്ടിലേയ്ക്കു തിരികെ എത്തിക്കാൻ ഉപയോഗിക്കാമെന്നാണ് പുതിയ നിർദേശം വയ്ക്കുന്നത്. തമിഴ്‌നാട്ടിലും, കർണ്ണാടകത്തിലും, ആന്ധ്രയിലും അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നായി പതിനായിരങ്ങളാണ് ഇപ്പോൾ കേരളത്തിലേയ്ക്കു എത്താൻ കൊതിക്കുന്നത്.

സ്വന്തം വാഹനമുള്ളവർക്കോ ടാക്സി വിളിച്ചു പോകുന്നവർക്കോ മാത്രമാണു നിലവിൽ പാസ് കിട്ടുന്നത്. അതായത് ഇതിനുള്ള സാമ്പത്തിക കരുത്ത് ഇല്ലാത്തവർക്ക് കേരളത്തിൽ തൽകാലം എത്താൻ കഴിയില്ല. കുടുങ്ങിയ കേരളീയരെ നാട്ടിലെത്തിക്കാൻ തീവണ്ടിയുടെ സാധ്യതകൾ കേരള സർക്കാർ തേടിയിട്ടില്ലെന്നാണ് ലഭിക്കുന്ന സൂചന. ഇത് സംഭവിച്ചാൽ നിരവധി പേർക്ക് കുറഞ്ഞ ചെലവിലെ യാത്ര ഉറപ്പാകും.

കേരളത്തിൽ നിന്ന് അതിഥി തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുന്നത് തീവണ്ടിയിലാണ്. അവരുടെ സംസ്ഥാനങ്ങളുടെ ആവശ്യ പ്രകാരമാണ് ഇത്തരമൊരു ഇടപെടലിന് കേന്ദ്രം തയ്യാറായാത്. എന്നാൽ മലയാളികൾക്ക് വേണ്ടി ഇത്തരമൊരു ആവശ്യം കേന്ദ്രത്തിന് മുന്നിൽ കേരളം വച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന സൂചന. അങ്ങനെ ആവശ്യമെത്തിയാൽ ഡൽഹിയിൽ നിന്നും ബംഗളുരുവിൽ നിന്നും പൂനയിൽ നിന്നും ചെന്നൈയിൽ നിന്നുമെല്ലാം തീവണ്ടികളിൽ ആളെ കേരളത്തിലേക്ക് മടക്കി കൊണ്ടു വരാൻ കഴിയും. ഈ ആവശ്യമാണ് ഈ ഘട്ടത്തിൽ സാധാരണക്കാർ ഉയർത്തുന്നത്.

ഓരോ സംസ്ഥാനത്ത് നിന്നും മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം തിരിച്ചറിഞ്ഞ് കേരളം തീവണ്ടികൾ ലഭ്യമാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. നിലവിൽ റോഡ് വഴിമാത്രമാണ് യാത്ര. ഏറ്റവും കൂടുതൽ പേർ മടങ്ങിവരാനിരിക്കുന്ന തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ സംസ്ഥാനസർക്കാരുകൾ രാത്രി വൈകുംവരെയും മലയാളികളുടെ യാത്രയ്ക്ക് അനുമതി നൽകിയിട്ടില്ല. അതേസമയം, ആന്ധ്ര, തെലങ്കാന സർക്കാരുകൾ അനുമതി നൽകുകയും ചെയ്തു.

യാത്രാപാസ് ലഭിച്ചശേഷമേ യാത്ര തുടങ്ങാവൂ എന്ന് കേരള സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ഇന്നലെ റജിസ്ട്രേഷൻ മാത്രമേ നടന്നുള്ളൂ. നേരത്തേ നോർക്ക വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്തവർക്കാണ് ആദ്യഘട്ടത്തിൽ പാസ് നൽകുന്നത്. ഇഞ്ചിവിള (തിരുവനന്തപുരം), ആര്യങ്കാവ് (കൊല്ലം), കുമളി (ഇടുക്കി), വാളയാർ (പാലക്കാട്), മുത്തങ്ങ (വയനാട്), മഞ്ചേശ്വരം (കാസർകോട്) എന്നിവിടങ്ങളിൽ വഴി മാത്രമാണു പ്രവേശനം.

ഇതരസംസ്ഥാനങ്ങളിൽനിന്നു കേരളത്തിലേക്കു വരാൻ ആഗ്രഹിക്കുന്ന മലയാളികൾ, ക്യൂആർ കോഡ് സഹിതമുള്ള ഡിജിറ്റൽ പാസ് മൊബൈൽ നമ്പറിലും ഇമെയിലിലും ലഭിച്ച ശേഷമേ യാത്ര പുറപ്പെടാവൂ എന്ന് സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട. യാത്രയ്ക്കുള്ള മാർഗനിർദ്ദേശങ്ങളും പുറത്തിറക്കി.

യാത്രക്കാരുടെ എണ്ണം: 5 സീറ്റ് വാഹനത്തിൽ 4, ഏഴു സീറ്റ് വാഹനത്തിൽ 5, വാനിൽ 10, ബസിൽ 25
പുറപ്പെടുന്ന സംസ്ഥാനങ്ങളിൽനിന്നു യാത്രാനുമതി വേണമെങ്കിൽ നേടിയിരിക്കണം.
അതിർത്തിവരെ വാടക വാഹനത്തിലും ശേഷം മറ്റൊരു വാഹനത്തിലും യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർ വാഹനങ്ങൾ ക്രമീകരിക്കണം. കൂട്ടിക്കൊണ്ടുപോകാനുള്ള വാഹനത്തിൽ ഡ്രൈവർമാത്രമേ പാടുള്ളൂ. ഈ ഡ്രൈവർ വെബ്സൈറ്റിലൂടെ അതത് കലക്ടർമാരിൽ നിന്ന് എമർജൻസി പാസ് വാങ്ങണം.
ഇതരസംസ്ഥാനങ്ങളിലെ കുടുംബാംഗങ്ങളെ കൂട്ടിക്കൊണ്ടുവരാൻ പോകുന്നവർ അവർ താമസിക്കുന്ന ജില്ലയിലെ കലക്ടറിൽ നിന്ന് വാങ്ങണം.
രോഗലക്ഷണം ഇല്ലാത്തവർ വീടുകളിലും മറ്റുള്ളവർ ആശുപത്രികളിലോ കോവിഡ് കെയർ സെന്ററിലോ ക്വാറന്റീനിൽ കഴിയണം.

ഇതര സംസ്ഥാനങ്ങളുടെ ഏകോപന ചുമതലയുള്ള നോഡൽ ഓഫിസർമാരുടെ ഫോൺ:

ഗുജറാത്ത് – 9447011901, 9447727271.
ഡൽഹി, ഹരിയാന, യുപി, ഉത്തരാഖണ്ഡ് – 9447625106
ബംഗാൾ, ബിഹാർ, ഒഡീഷ, അസം – 9937300864, 9446544774
ജാർഖണ്ഡ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ- 9447023856
ഹിമാചൽ പ്രദേശ്, പഞ്ചാബ്, ചണ്ഡിഗഡ്, ലഡാക്ക്, ജമ്മു കശ്മീർ – 9447733947
തമിഴ്നാട്, പുതുച്ചേരി, ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ – 9496007020, 9895768608
കർണാടക, മധ്യപ്രദേശ്, ഛത്തീസ്ഗഡ് – 9447791297
ആന്ധ്രപ്രദേശ്, തെലങ്കാന – 9447782000
മഹാരാഷ്ട്ര, രാജസ്ഥാൻ, ഗോവ, ദാദ്ര ആൻഡ് ഹവേലി, ദമൻ ദിയു – 828111200

നോർക്ക വഴി തമിഴ്നാട്ടിൽ 43,000, കർണാടകയിൽ 45,000, മഹാരാഷ്ട്രയിൽ 19000 പേരാണ് രജിസ്റ്റർ ചെയ്തത്. ഇവരും യാത്രാപാസിനായി ജാഗ്രത വെബ്സൈറ്റിൽ വീണ്ടും രജിസ്റ്റർ ചെയ്യണം. അതതു സംസ്ഥാനങ്ങളുടെ യാത്രാപാസ് വേറെ സംഘടിപ്പിക്കുകയും വേണം. കേരളത്തിലേക്കു ട്രെയിനുകൾ ഉടൻ പ്രഖ്യാപിക്കണമെന്ന് മഹാരാഷ്ട്ര മലയാളികൾ ആവശ്യപ്പെട്ടു. കേരള സർക്കാർ ഇടപെടാത്തത് ആശങ്കയുണ്ടാക്കുന്നതായും അവർ പറയുന്നു. യാത്ര സംബന്ധിച്ച് കേരളത്തിന്റെയും കർണാടകയുടെയും ചട്ടങ്ങൾ ഒത്തുപോകുന്നില്ലെന്നും സംസ്ഥാനങ്ങൾ തമ്മിൽ ഏകോപനം വേണമെന്നുമാണു കർണാടക മലയാളികൾ പറയുന്നത്.

എന്നാൽ, കേരളത്തിൽ നിന്നും വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാൻ നിലവിൽ യാതൊരു വിധ ക്രമീകരണങ്ങവും ഒരുക്കുന്നില്ലെന്നാണ് വ്യക്തമാകുന്നത്. ഈ സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി ബസുകൾ ഒരുക്കി വിദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിൽ എത്തിക്കണമെന്നാണ് മലയാളികൾ ആവശ്യപ്പെടുന്നത്.