play-sharp-fill
കാലവര്‍ഷം; അപകടരമായ മരങ്ങളും ചില്ലകളും മുറിച്ചു മാറ്റണമെന്ന് കളക്ടര്‍

കാലവര്‍ഷം; അപകടരമായ മരങ്ങളും ചില്ലകളും മുറിച്ചു മാറ്റണമെന്ന് കളക്ടര്‍

സ്വന്തം ലേഖകൻ

കോട്ടയം : ജില്ലയില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങളും മരച്ചില്ലകളും കാലവര്‍ഷ ദുരന്ത നിവാരണ മുന്നൊരുക്കങ്ങളുടെ ഭാഗമായി അടിയന്തരമായി മുറിച്ചു നീക്കണമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു. ഇവ സ്വകാര്യ ഭൂമിയിലാണെങ്കില്‍ ഉടമസ്ഥർ തന്നെ മുറിച്ചു മാറ്റണം.

സ്വകാര്യ ഭൂമിയിലെ മരങ്ങളോ ചില്ലകളോ വീണുണ്ടാകുന്ന അപകടങ്ങളുടെ ഉത്തരവാദിത്വവും നഷ്ടപരിഹാരം നല്‍കുന്നതിനുള്ള ബാധ്യതയും ഉടമകള്‍ക്കായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരം സാഹചര്യങ്ങളില്‍ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.