ലോക്ക് ഡൗൺ കാലത്തെ വിൽപ്പന ലക്ഷ്യമിട്ട് വാറ്റ്: പനച്ചിക്കാട്ട് നിന്നും 30 ലിറ്റർ കോട പിടികൂടി
സ്വന്തം ലേഖകൻ
പരുത്തുംപാറ: ബാറുകളും ബിവറേജുകളും അടച്ച ലോക്ക്ഡൗൺ കാലത്തെ മദ്യവിൽപ്പന ലക്ഷ്യമിട്ട് ചാരായം വാറ്റിയ പനച്ചിക്കാട് സ്വദേശി പിടിയിൽ.
ലോക്ഡൗണിനു മറവിൽ ചാരായം വാറ്റാൻ ശേഖരിച്ചു വച്ചിരുന്ന 30 ലിറ്റർ കോടയുമായാണ് ഇയാളെ എക്സൈസ് സംഘം പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പനച്ചിക്കാട് പഞ്ചായത്ത് ഓഫീസിന് സമീപം മങ്ങാട്ടയം ലക്ഷം വീട് കോളനിയിൽ കോട്ടക്കുഴിയിൽ സുമോദിന്റെ വീട്ടിൽ നിന്നുമാണ് കോട പിടികൂടിയത്.
ഇയാൾക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്തു. ലോക്ക് ഡൗണും കൊവിഡ് നിയന്ത്രണങ്ങളും നിലവിലുള്ളതിനാൽ ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.
പരുത്തുംപാറക്കവലയിൽ പഴക്കച്ചവടം നടത്തുന്ന സുമോദ് കഴിഞ്ഞ ലോക്ഡൗൺ കാലത്തും ചാരായം വാറ്റിയിരുന്നതായി എക്സൈസിനു വിവരം ലഭിച്ചിരുന്നു.
തുടർന്ന് ഇയാളെ എക്സൈസ് നിരീക്ഷിച്ചു വരുകയായിരുന്നു.
എക്സൈസ് റേഞ്ച് ഓഫീസർ വി. ആർ സജികുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ
പി ബി ബിജു, എക്സൈസ് സിവിൽ ഓഫീസർമാരായ പ്രവീൺകുമാർ , മനു മധു തുടങ്ങിയവർ പങ്കെടുത്തു.