കേരളത്തിന് തുടർച്ചയായി രണ്ടാം ദിവസവും ആശ്വാസം: 61 പേരുടെ ഫലം നെഗറ്റീവ്; കേരളം കോവിഡിൽ നിന്നും കരകയറുന്നു; കോട്ടയം ജില്ലയിലെ 22 ഫലങ്ങളും നെഗറ്റീവ്

കേരളത്തിന് തുടർച്ചയായി രണ്ടാം ദിവസവും ആശ്വാസം: 61 പേരുടെ ഫലം നെഗറ്റീവ്; കേരളം കോവിഡിൽ നിന്നും കരകയറുന്നു; കോട്ടയം ജില്ലയിലെ 22 ഫലങ്ങളും നെഗറ്റീവ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്തിന് തുടർച്ചയായ രണ്ടാം ദിവസവും ആശ്വാസം. സംസ്ഥാനത്ത് ഇന്നു പുറത്തു വന്ന 61 ഫലങ്ങളും നെഗറ്റീവാണ്. ഇതോടെ സംസ്ഥാനത്ത് ആർക്കും കൊറോണ രോഗം സ്ഥിരീകരിച്ചിട്ടില്ല. ഇന്നലെ കോട്ടയം ജില്ലയിൽ പുറത്തു വന്ന 22 ഫലങ്ങളും നെഗറ്റീവാണെന്നും കണ്ടെത്തിയിട്ടുണ്ട്. കോവിഡ് അവലോകന യോഗത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ കോവിഡ് സ്ഥിതി വ്യക്തമാക്കിയത്.

സംസ്ഥാനത്ത് ചികിത്സയിലുള്ളത് 95 പേരാണ്. ആകെ 34 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 33010 ഫലങ്ങൾ ഇന്ന് പരിശോധനയ്ക്കു അയച്ചിട്ടുണ്ട്. ഇതിൽ 32231 ഫലങ്ങളും നെഗറ്റീവാണ് എന്നു കണ്ടെത്തയിട്ടുണ്ട്. സംസ്ഥാനത്തിനു പുറത്തും, വിദേശത്തുമായി ഇതുവരെ 80 മലയാളികളാണ് മരിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ എത്താൻ ആഗ്രഹിക്കുന്നവരെ എത്തിക്കുന്നതിനായി നടപടി സ്വീകരിക്കണമെന്നു പ്രധാനമന്ത്രിയ്ക്കു മുഖ്യമന്ത്രി കത്തയച്ചിട്ടുണ്ട്. രജിസ്റ്റർ ചെയ്തവരുടെ എണ്ണം സഹിതം പ്രധാനമന്ത്രിയ്ക്കു കത്ത് അയച്ചിട്ടുണ്ട്.

മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ എത്തിക്കുന്നതിനായി, നോൺ സ്‌റ്റോപ്പ് ട്രെയിൻ അനുവദിക്കണം. അതിഥി തൊഴിലാളികളെ കേരളത്തിൽ നിന്നും കൊണ്ടു പോയ ട്രെയിൻ ഇവരെ തിരികെ എത്തിക്കുന്നതിനായി ഉപയോഗിക്കാം. തിങ്കളാഴ്ച ഉച്ചവരെ 515 മലയാളികൾ വിവിധ സംസ്ഥാനങ്ങളിൽ നിന്നും മടങ്ങിയെത്തിയിട്ടുണ്ട്.

മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന രോഗലക്ഷണം ഉള്ളവർ സർക്കാർ നിർദേശിക്കുന്ന ക്വാറന്റൈനിൽ പ്രവേശിക്കണം. പാസുമായി ഇവർ സ്വന്തം നിലയിൽ വേണം തിരികെ എത്താൻ. കേരളത്തിന്റെ അതിർത്തിയിൽ വച്ചു വാഹനം മാറണം. ഇവിടെ നിന്നും ഇവരെ കൂട്ടിക്കൊണ്ടു വരുന്നവർ വീട്ടിൽ എത്തിയ ശേഷം ക്വാറന്റൈനിൽ ഇരിക്കണം. ഇവരെ കൂട്ടിക്കൊണ്ടു വരുന്ന വണ്ടിയുടെ ഡ്രൈവർ ക്വാറന്റൈനിൽ പോകണം.