പനച്ചിക്കാട്ടുകാർക്കും വിജയപുരംകാർക്കും അടക്കമുള്ള ഹോട്ട് സ്‌പോട്ടുകാർക്ക് ആശ്വാസം: റോഡുകൾ അടച്ചിടുന്നത് കണ്ടെയ്ൻമെന്റ് സോണിൽ മാത്രം: ഹോട്ട് സ്‌പോട്ടുകളിലും റെഡ് സോണിലും അടയ്ക്കില്ല: മുഖ്യമന്ത്രിയുടെ ഉറപ്പ്; വ്യവസായങ്ങൾക്കു ലൈസൻസ് അപേക്ഷിച്ച് ഒരാഴ്ചയ്ക്കകം

സ്വന്തം ലേഖകൻ

കോട്ടയം: സംസ്ഥാനത്ത് റെഡ് സോണുകളിൽ കണ്ടെയ്ൻമെന്റ് സോണുകളിൽ ഒഴികെ മറ്റൊരിടത്തും റോഡുകൾ അടച്ചിടേണ്ടി വരില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ കണ്ടെയ്ൻമെന്റ് സോണുകളിലും ഹോട്ട് സ്‌പോട്ടുകളിലും റോഡുകൾ അടച്ചിട്ടിരിക്കുകയാണ്.

ഹോട്ട് സ്‌പോട്ടായ കോട്ടയം മാർക്കറ്റിലും, പനച്ചിക്കാടും, വിജയപുരത്തും അടക്കം റോഡുകൾ അടച്ചിട്ടിരിക്കുകയാണ്. കോട്ടയം നഗരസഭയുടെയും ചങ്ങനാശേരി നഗരസഭയുടെയും ചില വാർഡുകളും ഇത്തരത്തിൽ അടച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ജില്ലയിൽ ഇത്തരത്തിൽ എട്ടു പഞ്ചായത്തുകളാണ് ഇപ്പോൾ ഹോട്ട് സ്‌പോട്ട് പട്ടികയിൽ ഉള്ളത്. വിജയപുരത്തെയും, പനച്ചിക്കാടിനെയും കൂടാതെ മണർകാട്, അയർക്കുന്നം, തലയോലപ്പറമ്പ്, വെള്ളൂർ, മേലുകാവ്, അയ്മനം, പഞ്ചായത്തുകളാണ് ഹോട്ട് സ്‌പോട്ട് പട്ടികയിൽ ഉള്ളത്. ഇത് കൂടാതെ കോട്ടയം നഗരസഭയിലെ രണ്ട്, 16, 18, 20, 29, 36, 37 വാർഡുകളും, ചങ്ങനാശേരി നഗരസഭയിലെ 33 ആം വാർഡും ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്.

വ്യവസായികൾ അപേക്ഷ നൽകിയാൽ ഒരാഴ്ചയ്ക്കകം അപേക്ഷകൾക്കു തീരുമാനം ഉണ്ടാക്കി അനുമതി നൽകും. കൊറോണ ബോധയുടെ പശ്ചാത്തലത്തിൽ ഉണ്ടായ വ്യവസായ മുരടിപ്പ് മറികടക്കുന്നതിനു വേണ്ടിയാണ് ഇപ്പോൾ ഈ നീക്കം നടത്തിയിരിക്കുന്നത്.