
വയനാട്: വയനാട്ടില്‍ ഒരു വിദ്യാർത്ഥിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കോളിയാടി സ്കൂളിലെ വിദ്യാർത്ഥിക്കാണ് രോഗബാധ. ഇതോടെ രോഗം ബാധിച്ച സ്കൂളിലെ വിദ്യാർത്ഥികളുടെ എണ്ണം 17 ആയി. നിലവില്‍ 21 പേരാണ് ബത്തേരിയിലെ വിവിധ ആശുപത്രിയില്‍ ഷിഗെല്ല ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.
ഷിഗെല്ല രോഗം പകരുന്നത് മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ്. ഷിഗെല്ല രോഗം ബാധിച്ചയാള്‍ പാകം ചെയ്ത ഭക്ഷണം കഴിക്കുന്നവർക്കും ഈ രോഗം വരാനുള്ള സാദ്ധ്യതയുണ്ട്.
പലപ്പോഴും വീടുകളിലെ കിണറുകള്‍ക്കും കുടിവെള്ള സ്രോതസുകള്‍ക്കും വേണ്ടത്ര സംരക്ഷണം ലഭിക്കാറില്ല. മഴവെള്ളത്തോടൊപ്പം മലിനജലവും മാലിന്യങ്ങളും കിണറുകളിലേക്ക് എത്തുന്നത് രോഗാണുക്കളുടെ വ്യാപനത്തിന് വഴിയൊരുക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പാകം ചെയ്യുന്ന ആഹാരം കഴിക്കുന്നത് ഏവരും ഈ മഴക്കാലത്ത് ഒഴിവാക്കേണ്ടതാണ്. ഹോട്ടലുകളിലും തട്ടുകടകളിലും വിദ്യാലയങ്ങളിലെ ഭക്ഷണശാലകളിലും ക്ളോറിനും മറ്റും ഉപയോഗിച്ച ശുദ്ധജലമാണ് പാചകത്തിന് ഉപയോഗിക്കുന്നു എന്നത് അധികൃതർ പരിശോധനയിലൂടെ ഉറപ്പാക്കേണ്ടതാണ്.
ഒന്നുരണ്ടു ദിവസങ്ങള്‍ക്കകം രോഗം ബാധിച്ചയാള്‍ ലക്ഷണങ്ങള്‍ കാണിക്കാൻ തുടങ്ങും. ആരോഗ്യവാനായ ഒരാളില്‍ അഞ്ച് മുതല്‍ ഏഴ് ദിവസം വരെ ലക്ഷണങ്ങള്‍ നീണ്ടുനിന്നേക്കാം. പ്രതിരോധ ശേഷി കുറവുള്ള കുഞ്ഞുങ്ങളില്‍ രോഗം തീവ്രമാകാനിടയുണ്ട്.







