Spread the love

കണ്ണൂർ: പ്രിയദർശിനി സൗജന്യ യാത്രയുടെ ഉദ്ഘാടന പരിപാടിയിലേക്ക് ക്ഷണിച്ചില്ലെന്ന് കണ്ണൂർ മേയർ പി ഇന്ദിര. വിഷയത്തില്‍ പ്രതിഷേധം അറിയിച്ച പി ഇന്ദിര മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും പരാതി നല്‍കി.

video
play-sharp-fill

സ്ത്രീകള്‍ക്ക് സർക്കാർ നല്‍കിയ അഭിമാന പദ്ധതി ആയിട്ടും വനിതാ മേയറായ തനിക്ക് അർഹിക്കുന്ന പരിഗണന നല്‍കിയില്ലെന്നാണ് പി ഇന്ദിര ആക്ഷേപം ഉയര്‍ത്തുന്നത്. ഉദ്ഘാടന ചടങ്ങില്‍ ട്രാൻസ്പോർട്ട് കോർപ്പറേഷൻ തീർത്തും അവഗണിച്ചത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് മേയർ മുഖ്യമന്ത്രി വി ഡി സതീശനും ഗതാഗത മന്ത്രി സി പി ജോണിനും പരാതി നല്‍കിയിരിക്കുന്നത്.

കെഎസ്‌ആർടിസി കണ്ണൂർ ഡിപ്പോയില്‍ വെച്ച്‌ നടന്ന ജില്ലാതല പ്രിയദർശിനി സൗജന്യയാത്രയുടെ ഉദ്ഘാടനം ചെയ്തത് കണ്ണൂർ എംഎല്‍എ ടി ഒ മോഹനനാണ്. കോർപ്പറേഷൻ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണ്‍ ലിഷ ദീപകാണ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചത്. ചടങ്ങില്‍ കണ്ണൂർ മേയർ എത്തിയതുമില്ല. പരിപാടി ബഹിഷ്കരിച്ചതല്ലെന്നും ക്ഷണിക്കാത്തതിനാലാണ് തിങ്കളാഴ്ച രാവിലെ നടന്ന പരിപാടിയില്‍ പങ്കെടുക്കാതിരുന്നതെന്നും മേയർ പി ഇന്ദിര പറയുന്നു. തന്നെ അവഗണിച്ചതില്‍ പി ഇന്ദിര മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group