ദേശീയ പാതയിൽ കുറ്റിപ്പുറം പാലത്തിൽ ഇന്നുമുതൽ ഒരാഴ്ച്ചത്തേക്ക് ഗതാഗത നിയന്ത്രണം

ദേശീയ പാതയിൽ കുറ്റിപ്പുറം പാലത്തിൽ ഇന്നുമുതൽ ഒരാഴ്ച്ചത്തേക്ക് ഗതാഗത നിയന്ത്രണം

Spread the love

 

സ്വന്തം ലേഖകൻ

കുറ്റിപ്പുറം: ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിൽ ബുധനാഴ്ച രാത്രി മുതൽ ഗതാഗതം നിയന്ത്രണം. രാത്രി ഒൻപത് മുതൽ രാവിലെ ആറ് വരെ എട്ട് ദിവസത്തേക്കാണ് ഗതാഗത നിരോധനം. 29 ലക്ഷം രൂപ ചെലവഴിച്ചാണ് പാലത്തിന്റെ ഉപരിതലം നവീകരിക്കുന്നത്.

അറ്റകുറ്റ പണികൾക്കായാണ് ഭാരതപ്പുഴയുടെ കുറുകെയുള്ള കുറ്റിപ്പുറം പാലത്തിലൂടെയുള്ള രാത്രികാല ഗതാഗതം എട്ട് ദിവസത്തേക്ക് പൂർണമായി നിർത്തിവെക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടൊപ്പം മിനി പമ്പയോട് ചേർന്ന തകർന്ന റോഡും ഇതോടൊപ്പം ഇന്റർലോക്ക് ചെയ്യും. ഇതുമായി ബന്ധപ്പെട്ട് കെ.എസ്.ആർ.ടി.സി ഉൾപ്പടെ വിവിധ വകുപ്പിലെ ഉദ്യോഗസ്ഥരുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീൽ ചർച്ച നടത്തിയിരുന്നു.

അറ്റക്കുറ്റപ്പണി നടക്കുന്നതിനാൽ കോഴിക്കോട് ഭാഗത്തു നിന്ന് തൃശ്ശൂർ ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ പുത്തനത്താണിയിൽ നിന്ന് പട്ടർനടക്കാവ് തിരുനാവായ ബിപി അങ്ങാടി ചമ്രവട്ടം വഴിയോ വളാഞ്ചേരിയിൽ നിന്ന് കൊപ്പം പട്ടാമ്പി പെരുമ്പിലാവ് വഴിയോ പോകണം. തൃശ്ശൂരിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്നവർ എടപ്പാളിൽ നിന്നോ നടുവട്ടത്തു നിന്നോ തിരിഞ്ഞ് പൊന്നാനി ചമ്രവട്ടം വഴിയും പോകണം.