play-sharp-fill
സ്വകാര്യ വാഹനങ്ങളില്‍ ‘കേരള സ്റ്റേറ്റ്’ ബോര്‍ഡ്; നിയമം ലംഘിച്ച്‌ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവരെ നടപടിക്കൊരുങ്ങി എംവിഡി

സ്വകാര്യ വാഹനങ്ങളില്‍ ‘കേരള സ്റ്റേറ്റ്’ ബോര്‍ഡ്; നിയമം ലംഘിച്ച്‌ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവരെ നടപടിക്കൊരുങ്ങി എംവിഡി

സ്വന്തം ലേഖിക

കാക്കനാട്: സ്വകാര്യ വാഹനങ്ങളില്‍ നിയമം ലംഘിച്ച്‌ ‘കേരള സര്‍ക്കാര്‍’ ബോര്‍ഡ് ഉപയോഗിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്.

നിയമം ലംഘിച്ച്‌ ഈ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവരെ തിരിച്ചറിയാനുള്ള പട്ടിക എംവിഡി തയ്യാറാക്കി തുടങ്ങി. പിടിക്കപ്പെട്ടാല്‍ കര്‍ശന ശിക്ഷാനടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘കേരള സ്റ്റേറ്റ്’ ബോര്‍ഡ് നിയമപ്രകാരമല്ലാതെ സ്വകാര്യ വാഹനത്തില്‍ ഉപയോഗിക്കാന്‍ പാടില്ല. വകുപ്പ് മേധാവിയെ രേഖാമൂലം അറിയിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ബാങ്കിലെയും ഇന്‍ഷുറന്‍സ് ഓഫീസിലെയും ഉദ്യോഗസ്ഥര്‍ വാഹനത്തില്‍ കേരള സംസ്ഥാന സര്‍ക്കാരിന്റെയും ഇന്ത്യാ ഗവണ്‍മെന്റിന്റെയും ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ഇവര്‍ക്കെതിരെയും നടപടിയുണ്ടാകും. വിഐപി സന്ദര്‍ശനം പോലുള്ള വിശേഷാവസരങ്ങളില്‍ ടാക്സികളില്‍ ‘കേരള സ്റ്റേറ്റ്’ ബോര്‍ഡ് സ്ഥാപിക്കാറുണ്ട്. മോട്ടോര്‍ വാഹന വകുപ്പിന്റെ അനുമതിയോടെ മാത്രമാണ് ഇത് ചെയ്യുന്നതെന്ന് അധികൃതര്‍ പറഞ്ഞു.