play-sharp-fill
പ്ലസ്ടുവിന് 92%; തുടര്‍പഠനത്തിന് വഴിയില്ല; ആലപ്പുഴയുടെ സ്വന്തം കളക്ടര്‍ മാമൻ വിളിച്ചു;  മലയാളി വിദ്യാര്‍ഥിനിയുടെ പഠനച്ചെലവ് എറ്റെടുത്ത് തെന്നിന്ത്യന്‍ താരം അല്ലു അര്‍ജുന്‍

പ്ലസ്ടുവിന് 92%; തുടര്‍പഠനത്തിന് വഴിയില്ല; ആലപ്പുഴയുടെ സ്വന്തം കളക്ടര്‍ മാമൻ വിളിച്ചു; മലയാളി വിദ്യാര്‍ഥിനിയുടെ പഠനച്ചെലവ് എറ്റെടുത്ത് തെന്നിന്ത്യന്‍ താരം അല്ലു അര്‍ജുന്‍

സ്വന്തം ലേഖിക

ആലപ്പുഴ: വിദ്യാര്‍ഥിനിയുടെ പ്ലസ്ടുവിന് ശേഷമുള്ള തുടര്‍പഠനം ഏറ്റെടുത്ത് തെന്നിന്ത്യന്‍ താരം അല്ലു അര്‍ജുന്‍.

ആലപ്പുഴ ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണ തേജയുടെ അഭ്യര്‍ഥനയിലാണ് അല്ലു അര്‍ജുന്‍ വിദ്യാര്‍ഥിനിയുടെ പഠനച്ചിലവ് ഏറ്റെടുക്കാന്‍ കാരണമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്ലസ്ടു കഴിഞ്ഞ് പഠനം വഴിമുട്ടി നിന്ന ആലപ്പുഴ സ്വദേശിയായ വിദ്യാര്‍ഥിനിയുടെ നഴ്സിങ് പഠന ആഗ്രഹം ‘വീ ആര്‍ ഫോര്‍’ ആലപ്പി പദ്ധതിയുടെ ഭാഗമായാണ് അല്ലു അര്‍ജുന്‍ ഏറ്റെടുത്തത്.

പ്ലസ്ടു 92% മാര്‍ക്കോടെ വിജയിച്ചു. എന്നിട്ടും തുടര്‍പഠനത്തിന് വഴിയില്ലത്ത വിദ്യാര്‍ഥിനി സഹായനമഭ്യര്‍ഥിച്ചുകൊണ്ട് തന്റെ മാതാവിനും സഹോദരനുമൊപ്പം കളക്ടറെ കണാനെത്തിയിരുന്നു. കുട്ടിയുടെ പിതാവ് കഴിഞ്ഞവര്‍ഷമാണ് കോവിഡ് ബാധിച്ചാണ് മരിച്ചത്.

നഴ്സാകണം എന്ന ആഗ്രഹം ഉണ്ടായിരുന്നെങ്കിലും മെറിറ്റ് സീറ്റിലേക്ക് അപേക്ഷിക്കേണ്ട സമയം കഴിഞ്ഞിരുന്നു. തുടര്‍ന്ന് മാനേജ്മെന്റ് സീറ്റില്‍ തുടര്‍പഠനം ഉറപ്പാക്കാനുള്ള ശ്രമത്തിലായിരുന്നു.

കറ്റാനം സെന്റ് തോമസ് നഴ്സിങ് കോളജില്‍ സീറ്റ് ലഭിച്ചെങ്കിലും പഠനത്തിനായി സ്പോണ്‍സറെ കണ്ടെത്താനുള്ള ശ്രമത്തിനിടയിലാണ് കളക്ടറുടെ ഇടപെടല്‍. നടന്‍ അല്ലു അര്‍ജുനെ വിളിച്ച്‌ കളക്ടര്‍ പഠനച്ചെലവ് ഏറ്റെടുക്കാന്‍ അഭ്യര്‍ഥിച്ചു. തുടര്‍ന്ന് നാല് വര്‍ഷത്തെ ഹോസ്റ്റല്‍ ഫീസ് അടക്കമുള്ള എല്ലാ ചെലവും അല്ലു, അര്‍ജുന്‍ ഏറ്റെടുക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം കളക്ടര്‍ എത്തിയാണ് കുട്ടിയെ കോളജില്‍ ചേര്‍ത്തത്. പ്രളയത്തിനു ശേഷം കുട്ടനാടിനെ സഹായിക്കാന്‍ അന്ന് സബ് കളക്ടറായിരുന്ന വി ആര്‍ കൃഷ്ണ തേജ തുടങ്ങിയ പദ്ധതിയാണ് ‘ഐ ആം ഫോര്‍ ആലപ്പി’. പദ്ധതിയുടെ ഭാഗമായി വീടുകളും ബോട്ടുകളും അടക്കം രാജ്യത്തിന്റെ പലയിടത്തും സഹായമെത്തി.

കുട്ടനാട്ടിലെ 10 അങ്കണവാടികള്‍ അല്ലു അര്‍ജുന്‍ ഏറ്റെടുത്തിരുന്നു. ഐ ആം ഫോര്‍ ആലപ്പി പദ്ധതിയുടെ പുതുക്കിയ പദ്ധതിയാണ് ‘വീ ആര്‍ ഫോര്‍ ആലപ്പി’. കോവിഡില്‍ മതാപിതാക്കളെ നഷ്ടപ്പെട്ട വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുക്കുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം.