ഫണ്ടില്ല; പല സ്‌കൂളുകളിലും ഉച്ചഭക്ഷണത്തിന് കറി സാമ്പാര്‍ മാത്രം ; ഉച്ചഭക്ഷണച്ചെലവ് പ്രധാന അധ്യാപകന്‍റെ പോക്കറ്റില്‍നിന്ന് ; പാചകക്കാര്‍ക്കുള്ള വേതനവും അധ്യാപകര്‍ കൊടുക്കേണ്ട സാഹചര്യം ; ഉച്ചഭക്ഷണപദ്ധതിയില്‍ ഇക്കൊല്ലവും പണം അനുവദിക്കാന്‍ സാധ്യതയില്ലെന്ന് സൂചന

സ്വന്തം ലേഖകൻ

കോട്ടയം: ഉച്ചഭക്ഷണച്ചെലവ് പ്രധാന അധ്യാപകന്‍റെ പോക്കറ്റില്‍നിന്നുതന്നെ ഇക്കൊല്ലവും കണ്ടെത്തണം. നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ ഫണ്ട് ലഭിക്കാതെ വന്നതോടെ പല സ്‌കൂളുകളിലും ഉച്ചഭക്ഷണത്തിന് കറി സാമ്പാര്‍ മാത്രം എന്ന സ്ഥിതിയായി.പാചകക്കാര്‍ക്കുള്ള വേതനവും അധ്യാപകര്‍ കൊടുക്കേണ്ട സാഹചര്യമാണ്.

പ്രീ പ്രൈമറി മുതല്‍ എട്ടാം ക്ലാസ്‌ വരെയുള്ള കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനു പുറമേ പാലും മുട്ടയും കൊടുക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. സര്‍ക്കാര്‍ വിഹിതമാകട്ടെ കുട്ടിയൊരാള്‍ക്ക് എട്ട് രൂപയും. ആഴ്ചയില്‍ മൂന്നൂറു മില്ലിലിറ്റര്‍ പാലും ഒരു മുട്ടയുമാണ് നല്‍കേണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ ഒഴിച്ചുകറിയും തോരനും അച്ചാറുമൊക്കെ വേണം. 300 കുട്ടികളുള്ള സ്‌കൂളില്‍ മുക്കാല്‍ ലക്ഷം രൂപയോളം കണ്ടെത്തണം. സ്‌കൂള്‍ കലോത്സവങ്ങള്‍ നടത്തിയ സ്‌കൂളുകളില്‍ വന്ന ഭക്ഷണച്ചെലവും അധ്യാപകരുടെ ചുമലിലാണ്. മാര്‍ച്ച്‌ പകുതിവരെ തുടരേണ്ട ഉച്ചഭക്ഷണപദ്ധതിയില്‍ ഇക്കൊല്ലം പണം അനുവദിക്കാന്‍ സാധ്യതയില്ലെന്നാണ് സൂചന.