play-sharp-fill
കേരള റിയൽ എസ്റ്റേറ്റ് കൺസൾട്ടന്റ് അസോസിയേഷൻ ജില്ലാ സമ്മേളനം നടത്തി

കേരള റിയൽ എസ്റ്റേറ്റ് കൺസൾട്ടന്റ് അസോസിയേഷൻ ജില്ലാ സമ്മേളനം നടത്തി

കോട്ടയം: കേരള റിയൽ എസ്റ്റേറ്റ് കൺസൾട്ടന്റ് അസോസിയേഷൻ ജില്ലാ സമ്മേളനം നടത്തി. ചടങ്ങിൽ പുതിയ ഭാരവാഹികളേയും തിരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റ് അരുൺ വേലായുധൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സലീം മറ്റപ്പള്ളി, ട്രഷറർ അജി പെരിങ്ങമല, സെക്രട്ടറി ജോസ് വിക്ടർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

പുതിയ ഭാരവാഹികളായി അരുൺ ബോസ്( പ്രസിഡന്റ്)മാത്യു എം മല്ലോത്ത്(സെക്രട്ടറി), വിനോദ് ജയൻ(ട്രഷറർ), ജീൻ മേരി ജോർജ്ജ്(വൈസ് പ്രസിഡന്റ്) സണ്ണി എം.പി ( വൈസ് പ്രസിഡന്റ്) ബെന്നി എം ജോർജ്ജ്, അനീഷ് ജേക്കബ്(സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു