കേരളാ പൊലീസിനെന്തിന് ‘കുഴിബോംബ്’ ഏൽക്കാത്ത വണ്ടി…? പൊലീസിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണത്തിനായി കേന്ദ്ര സർക്കാർ അനുവദിച്ച കോടികൾ വകുപ്പിലെ ഉന്നതർ ആഡംബര സുരക്ഷാ വാഹനങ്ങൾക്കായി വകമാറ്റി ; പൊലീസ് സ്റ്റേഷനുകളിൽ ഇന്നും പഴയ വയർലെസ് സെറ്റുകൾ തന്നെ ആശ്രയം: ഗതാഗതനിയന്ത്രണത്തിനുള്ള ഡിവൈഡറുകൾക്ക് പോലും പരസ്യദാതാക്കളെ തേടേണ്ട ഗതികേടിൽ കേരളാ പൊലീസ്

കേരളാ പൊലീസിനെന്തിന് ‘കുഴിബോംബ്’ ഏൽക്കാത്ത വണ്ടി…? പൊലീസിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണത്തിനായി കേന്ദ്ര സർക്കാർ അനുവദിച്ച കോടികൾ വകുപ്പിലെ ഉന്നതർ ആഡംബര സുരക്ഷാ വാഹനങ്ങൾക്കായി വകമാറ്റി ; പൊലീസ് സ്റ്റേഷനുകളിൽ ഇന്നും പഴയ വയർലെസ് സെറ്റുകൾ തന്നെ ആശ്രയം: ഗതാഗതനിയന്ത്രണത്തിനുള്ള ഡിവൈഡറുകൾക്ക് പോലും പരസ്യദാതാക്കളെ തേടേണ്ട ഗതികേടിൽ കേരളാ പൊലീസ്

ഏ.കെ. ശ്രീകുമാർ

കോട്ടയം : സംസ്ഥാന പൊലീസിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്രസർക്കാർ അനുവദിച്ച തുകയിൽ നിന്നും കോടികൾ പൊലീസ് വകുപ്പിലെ ഉന്നതർ വകമാറ്റി ചെലവഴിച്ചുവെന്ന ഞെട്ടിക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

വകുപ്പിന്റെ അടിസ്ഥാന നവീകരണജോലികൾക്കായി നൽകിയ തുകയിൽ നിന്നും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ആഡംബര സുരക്ഷാ വാഹനങ്ങൾക്കായി കോടികളാണ് ചെലവഴിച്ചത്. എന്നിട്ടും ഇനിയും ചെലവഴിക്കാത്ത 15.61 കോടി ബാക്കിയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത് അടിയന്തരാവശ്യമല്ലാത്ത കുഴിബോംബ് എൽക്കാത്ത വണ്ടി, ബുള്ളറ്റ് പ്രൂഫ് വണ്ടി തുടങ്ങി അത്യാധുനിക സുരക്ഷാവാഹനങ്ങൾ വാങ്ങിക്കൂട്ടിയപ്പോൾ പൊലീസ് സ്‌റ്റേഷനുകളിൽ ഇപ്പോഴും പഴയ വയർലെസ് സെറ്റുകൾക്ക് തന്നെയാണ്.ഇതിന് പുറമെ ഗതാഗതനിയന്ത്രണത്തിനായി പൊലീസ് ഉപയോഗിക്കുന്ന ഡിവൈഡറുകൾക്കുപോലും പരസ്യദാതാക്കളെ തേടേണ്ടി വരുന്ന അവസ്ഥയാണ് നിലവിലുള്ളത്.

കേരളാ പൊലീസിന്റെ മൊബിലിറ്റി, ഫോറൻസിക് സയൻസ് ലബോറട്ടറി, ഫിംഗർ പ്രിന്റ് ബ്യൂറോ എന്നിവയുടെ നിലവാരമുയർത്താൻ 2014-15 സാമ്പത്തികവർഷം മുതൽ കഴിഞ്ഞ ഒക്‌ടോബർ വരെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നൽകിയത് 36.36 കോടി രൂപയാണ്.

മൊബിലിറ്റിക്കായി അനുവദിച്ച 25.98 കോടിയിൽനിന്നു വകമാറ്റി 55 ലക്ഷം രൂപ വീതം വിലയുള്ള രണ്ട് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങി. മുഖ്യമന്ത്രിയുടെയും മറ്റും സുരക്ഷയ്ക്കായാണു രണ്ട് മിസ്ത്ബുഷി പജേറോകൾ വാങ്ങിയത്. എന്നാൽ, ഓപ്പൺ ടെൻഡറില്ലാതെ വാഹനങ്ങൾ വാങ്ങാൻ ശ്രമിച്ചതു സി.എ.ജി. തടഞ്ഞു. ഇതോടെ ടെൻഡർ മുഖേന ഹിന്ദുസ്ഥാൻ മോട്ടോഴ്‌സിലൂടെയാണു വാഹനങ്ങൾ വാങ്ങി കൂട്ടിയത്.

കേരളത്തിന്റെ ചുറ്റുപാടിൽ ഇപ്പോൾ യാതൊരു ആവശ്യവുമില്ലാത്ത, കുഴിബോംബിൽനിന്നു സംരക്ഷണം നൽകുന്ന (മൈൻ പ്രട്ടക്റ്റഡ്) വാഹനം വാങ്ങാനും കേന്ദ്രത്തിൽനിന്നും തുക കൈപ്പറ്റിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

അതീവസുരക്ഷയ്ക്കുള്ള അഞ്ച് അത്യാധുനിക ആഡംബര വാഹനങ്ങളാണു സംസ്ഥാന പൊലീസിൽ നിലവിലുള്ളത് . ഇതിനൊക്കെ പുറമെ മാവോയിസ്റ്റ് വേട്ടയ്‌ക്കെന്ന പേരിൽ വാഹനങ്ങളും മറ്റും വാങ്ങാൻ അഞ്ചുകോടി രൂപയും ലഭിച്ചിട്ടുണ്ട്

തൃശൂരിലെ ഫിംഗർ പ്രിന്റ് ബ്യൂറോയ്ക്കായി ഒരുകോടി രൂപ ലഭിച്ചിരുന്നു.എന്നാൽ ഈ തുക എപ്പോൾ എങ്ങനെ വിനിയോഗിച്ചെന്ന് വ്യക്തമല്ല. കാക്കനാട്ടേത് ഉൾപ്പെടെയുള്ള ഫോറൻസിക് ലാബുകളുടെ അവസ്ഥ പരിതാപകരമാണ്. ഈ സാഹചര്യങ്ങൾ ഒക്കെ നിലനിൽക്കുമ്പോഴാണ് കോരളാ പൊലീസിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി വകയിരുത്തിയ തുക ആഡംബര വാഹനങ്ങളുൾപ്പടെ വാങ്ങിച്ച് കൂട്ടാൻ വകുപ്പിലെ ഉന്നതർ തിടുക്കം കാണിച്ചത്.

Tags :