play-sharp-fill
കേരള രാഷ്ട്രീയത്തിൽ ദ്രുതഗതിയിൽ വളരുന്ന പ്രസ്ഥാനമായി കേരള കോൺഗ്രസ്‌ (എം ) മാറി; ജോസ് കെ മാണി എംപി

കേരള രാഷ്ട്രീയത്തിൽ ദ്രുതഗതിയിൽ വളരുന്ന പ്രസ്ഥാനമായി കേരള കോൺഗ്രസ്‌ (എം ) മാറി; ജോസ് കെ മാണി എംപി

സ്വന്തം ലേഖകൻ

പൊൻകുന്നം: കേരള രാഷ്ട്രീയത്തിൽ ദ്രുത ഗതിയിൽ വളരുന്ന പ്രസ്ഥാനമായി കേരള കോൺഗ്രസ് (എം) മാറിയെന്നും, കേരള കോൺഗ്രസിന്റെ പ്രത്യയശാസ്ത്രങ്ങളും വികസന കാഴ്ചപ്പാടുകളും കേരള പൊതുസമൂഹവും, മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളും അംഗീകരിക്കുന്നതായി മാറിയെന്നും കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം.പി അഭിപ്രായപ്പെട്ടു.

എൽഡിഎഫിന്‍റെ ഭാഗമായതോടുകൂടി പാർട്ടിയും പോഷക സംഘടനകളും സെമി കേഡര്‍ സ്വഭാവത്തിലേക്ക് മാറിയതായും അദ്ദേഹം പറഞ്ഞു. കേരള യൂത്ത് ഫ്രണ്ട് (എം) കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം നേതൃത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയോജക മണ്ഡലം പ്രസിഡണ്ട് രാഹുൽ.ബി.പിള്ള അധ്യക്ഷൻ ആയിരുന്നു. ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്‌ മുഖ്യപ്രഭാഷണം നടത്തി.കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി ജോർജുകുട്ടി അഗസ്തി, ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് മാത്യു, ഷാജി ചോരപ്പുഴ എന്നിവർ ക്ലാസുകൾ നയിച്ചു.

യോഗത്തിൽ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഷാജി പാമ്പൂരി, അഡ്വ. സുമേഷ് ആൻഡ്രൂസ്,സുനിൽ കുന്നക്കാട്ട്, എ. എം മാത്യു, സാജൻ തൊടുക,യൂത്ത് ഫ്രണ്ട് നേതാക്കന്മാരായ ക്രിസ്റ്റിൻ അറക്കൽ, നാസർ സലാം, അനന്ദു എസ് കുമാർ, ആൽബിൻ പെണ്ടാനം, ഡിനു ചാക്കോ,ടോം ഇഞ്ചികാല, ഷിജോ കൊട്ടാരം, ജോബി ചെന്നാകുന്ന് ,ദിലീപ് കൊണ്ടുപ്പറമ്പിൽ, ജോസഫ് ആന്റണി,അമൽ മോൻസി, ലിജീഷ് ആന്റോ, റിച്ചു സുരേഷ്,ടോണി നെടുംകുന്നം, അലൻ മൂഴയിൽ, ബിനു കറുകച്ചാൽ,തോമസ് കങ്ങഴാ എന്നിവർ പ്രസംഗിച്ചു.