കോട്ടയം സീറ്റ് ആര്‍ക്ക്…! കോണ്‍ഗ്രസിന് വിട്ട് നല്‍കുമോ കേരളാ കോണ്‍ഗ്രസ്? യുഡിഎഫില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് വെളിപ്പെടുത്തൽ; ഒടുവില്‍ നിലപാട് വ്യക്തമാക്കി ജോസഫ് ഗ്രൂപ്പ്…..
സ്വന്തം ലേഖിക
കോട്ടയം: പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ കോട്ടയം സീറ്റ് കോണ്‍ഗ്രസുമായി വച്ചു മാറുന്നതിനെ പറ്റി യുഡിഎഫില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഉന്നതാധികാര സമിതി അംഗവും പി.ജെ.ജോസഫിന്‍റെ മകനുമായ അപു ജോണ്‍ ജോസഫ്.
കോട്ടയം സീറ്റ് ഏറ്റെടുക്കാന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം കരുക്കള്‍ നീക്കുന്നതിനിടെയാണ് ജോസഫ് ഗ്രൂപ്പ് നയം വ്യക്തമാക്കുന്നത്. ഇതിനിടെ കോട്ടയത്ത് പി.ജെ.ജോസഫിനെ തന്നെ മല്‍സരിപ്പിക്കാനുളള ശ്രമങ്ങളും കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗം ശക്തമാക്കിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒന്നാമനാണ് ചാഴികാടന്‍ എന്ന തലവാചകവുമായി കോട്ടയം പാര്‍ലമെന്‍റില്‍ നിന്ന് രണ്ടാമൂഴത്തിന് തയാറെടുക്കുകയാണ് മാണി ഗ്രൂപ്പുകാരനായ സിറ്റിംഗ് എംപി തോമസ് ചാഴികാടന്‍. ഇടത് സ്ഥാനാര്‍ഥിയായെത്തുന്ന ചാഴികാടനെ തറപറ്റിക്കാന്‍ കൈപ്പത്തി ചിഹ്നത്തിലൊരു കോണ്‍ഗ്രസുകാരന്‍ കോട്ടയത്ത് മത്സരിക്കണമെന്ന ആവശ്യം ജില്ലയിലെ ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ നേതൃത്വത്തെ അറിയിച്ചിട്ടുമുണ്ട്.
എന്നാല്‍ കോട്ടയം വിട്ടൊരു കളിക്ക് തല്‍ക്കാലം കേരള കോണ്‍ഗ്രസില്ലെന്ന് പറയാതെ പറയുകയാണ് പാര്‍ട്ടിയുടെ ഉന്നതാധികാര സമിതി അംഗവും പി.ജെ.ജോസഫിന്‍റെ മകനുമായ അപു ജോണ്‍ ജോസഫ്.