play-sharp-fill
ചങ്ങനാശ്ശേരി തൃക്കൊടിത്താനത്ത് വീടുകയറി വൃദ്ധദമ്പതികൾക്ക് നേരെ ആക്രമണം; പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച് പൊലീസ്; വീ‍‍ഡിയോ കാണാം

ചങ്ങനാശ്ശേരി തൃക്കൊടിത്താനത്ത് വീടുകയറി വൃദ്ധദമ്പതികൾക്ക് നേരെ ആക്രമണം; പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച് പൊലീസ്; വീ‍‍ഡിയോ കാണാം

സ്വന്തം ലേഖകൻ

കോട്ടയം: ചങ്ങനാശ്ശേരി തൃക്കൊടിത്താനത്ത് വീടു കയറി വൃദ്ധ ദമ്പതികൾക്ക് നേരെ ആക്രമണം. ഉപ്പുകുന്നേൽ ജോസഫ് തോമസ് ഭാര്യ ജയമ്മ ജോസഫ്, ഭാര്യാപിതാവ് ബേബിച്ചൻ, ഭാര്യമാതാവ് മോനുമ്മ എന്നിവർക്ക് ആക്രമണത്തിൽ പരിക്കേറ്റു.

അയർക്കാട്ടുവയൽ ഫ്രണ്ട്‌സ് ലൈബ്രറി ജംഗ്ഷന് സമീപമാണ് സംഭവം. ജനവാസ മേഖലയിൽ ഗ്യാസ് ഗോഡൗൺ സ്ഥാപിക്കുന്നതിൽ പ്രതിഷേധിച്ചത്തിന്റെ വിരോധം മൂലം അമ്പലപ്പുഴ ലാലു എന്ന് വിളിക്കുന്ന വ്യക്തി ഒരു സംഘം ആളുകളുമായി പട്ടാപ്പകൽ വീടുകയറി അക്രമം നടത്തുകയായിരുന്നു.

വീട്ടുടമ തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിൽ പരാതി നല്കി. പ്രതിയെക്കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.