സ്കൂട്ടറും സിലിണ്ടറും തോട്ടിലെറിഞ്ഞു; ഇന്ധന പാചക  വിലവര്‍ധനവിനെതിരെ കോട്ടയത്ത് വേറിട്ട പ്രതിഷേധവുമായി കേരള കോണ്‍ഗ്രസ്

സ്കൂട്ടറും സിലിണ്ടറും തോട്ടിലെറിഞ്ഞു; ഇന്ധന പാചക വിലവര്‍ധനവിനെതിരെ കോട്ടയത്ത് വേറിട്ട പ്രതിഷേധവുമായി കേരള കോണ്‍ഗ്രസ്

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം ചെങ്ങളത്ത് ഇന്ധന പാചക വില വര്‍ധനയ്ക്കെതിരെ വേറിട്ട പ്രതിഷധവുമായി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം.

മോന്‍സ് ജോസഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ ഇരുചക്രവാഹനവും ഗ്യാസ് സിലിണ്ടറുകളും തോട്ടില്‍ കളഞ്ഞുകൊണ്ടായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ഇന്ധന വില ഉയരുന്നതിനെ ന്യായീകരിക്കുകയാണ് കേന്ദ്രമന്ത്രി വി.മുരളീധരന്‍. അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റത്തിന് അനുസരിച്ച്‌ രാജ്യത്ത് വില കൂടിയിട്ടില്ലെന്ന നിലപാടിലാണ് വി മുരളീധരന്‍.

ആഗോള തലത്തില്‍ ഇന്ധന വില 50 ശതമാനം കൂടി. എന്നാല്‍ ഇന്ത്യയില്‍ അഞ്ച് ശതമാനം മാത്രമാണ് വര്‍ധന. വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തിരുവ കുറച്ചു. എന്നാല്‍ സംസ്ഥാനം അനുപാതികമായി കുറച്ചില്ലെന്നും കേന്ദ്രമന്ത്രി മുരളീധരന്‍ വിമര്‍ശിക്കുന്നു.

ഇന്ധന വില വര്‍ധനയില്‍ കേന്ദ്രത്തിന് രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിയന്ത്രിക്കുന്നതിനുള്ള അധികാരം എണ്ണ കമ്പനികള്‍ക്ക് വിട്ടുകൊടുത്ത നടപടിയാണ് ഇന്ധന വില വര്‍ധനയ്ക്ക് കാരണമെന്ന് പിണറായി വിമര്‍ശിച്ചു.

സ്വകാര്യ എണ്ണ കമ്പനികള്‍ക്ക് ഈ മേഖലയില്‍ അനുവാദം നല്‍കിയതിന്റെ തുടര്‍ച്ച കൂടിയാണ് വിലവര്‍ധന. കോണ്‍ഗ്രസ് സര്‍ക്കാര്‍ തുടങ്ങിവച്ച ആഗോളവല്‍ക്കരണ നയങ്ങള്‍ കൂടുതല്‍ തീവ്രമായി നടപ്പിലാക്കുകയാണ് ബിജെപി സര്‍ക്കാര്‍ എന്നും പിണറായി അഭിപ്രായപ്പെട്ടു.