കോട്ടയം കുമ്മനം കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം നടത്തി

കോട്ടയം കുമ്മനം കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം നടത്തി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം :കുമ്മനം കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഐ എം എ ഹാളിൽ ഇഫ്താർ സംഗമം നടത്തി. ഇഫ്താർ സംഗമം കോട്ടയം എംപി തോമസ് ചാഴികാടൻ ഉത്ഘാടനം ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ കളക്ടർ പി കെ ജയശ്രീ ഐ എ എസ് , കോട്ടയം മുനിസിപ്പൽ ചെയർ പേഴ്സൺ ബിൻസി , തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അജയൻ കെ മേനോൻ, മീനച്ചിലാർ മീനാന്തലായർ സംയോജിത പദ്ധതി കോർഡിനേറ്റർ അഡ്വ കെ അനിൽകുമാർ മുൻ കോട്ടയം ജില്ലാ കളക്ടർ വേണുഗോപാൽ ഐ എ എസ് ,,വ്യാപാരി വ്യവസായി പ്രസിഡന്റ്‌ എം കെ .ഖാദർ, സൂര്യ കാലടിമന മുഖ്യ കർമ്മി സൂര്യൻ ഭട്ടതിരിപ്പാട്, അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ , പുളിമൂട്ടിൽ സിൽക്ക് ഹൗസ് ഉടമ ജോണി ചാക്കോ , വെസ്റ്റ് ക്ലബ്‌ പ്രസിഡന്റ്‌ സുനിൽ എബ്രഹാം , ഇക്ബാൽ ലൈബ്രറി സെക്രട്ടറി ഉനൈസ് പലപ്പറമ്പിൽ, വാർഡ് മെമ്പർ മാരായ റൂബി ചാക്കോ, ബുഷ്‌റ തൽഹത്, സമീമ വി എ , ഷൈനി ടീച്ചർ, പുഴയോരം ഫെസ്റ്റ് രക്ഷധികാരികളായ ജേക്കബ്കുട്ടി പൊന്നാട്ട്, രാജാഗോപാലൻ നായർ മണ്ണൂർ, നൂറുദ്ധീൻ മേത്തർ തൊട്ടയ്ക്കാട്, മുനിസിപ്പൽ കൗൺസിലർ സന്തോഷ്‌ കുമാർ, ഡോ സദഖത്തുള്ള തുടങ്ങിയവർ ആശംസ നേർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യോഗത്തിൽ കുമ്മനം കൾച്ചറൽ സൊസൈറ്റി പ്രസിഡന്റ്‌ എസ് എ ഷംസുദ്ധീൻ അധ്യക്ഷത വഹിച്ചു, കോട്ടയം തിരുനക്കര പുത്തെൻപള്ളി ഇമാം താഹ മൗലവി അൽ ഹസനി അനുഗ്രഹ പ്രഭാഷണം നടത്തി. സെക്രട്ടറി ഇസ്മായിൽ കുമ്മനം സ്വാഗതവും ട്രഷറർ വിജയൻ ശ്രുതിലയം നന്ദിയും പറഞ്ഞു യോഗാനന്തരം ഇഫ്താർ വിരുന്നു നടന്നു.