ഗണേഷിന്‍റേത് പറയാന്‍ പാടില്ലാത്ത പരാമര്‍ശം; കാര്യങ്ങള്‍ ബോധ്യപ്പെടാന്‍  അക്കാദമിയിലേക്ക് ക്ഷണിച്ച് രഞ്ജിത്ത്

ഗണേഷിന്‍റേത് പറയാന്‍ പാടില്ലാത്ത പരാമര്‍ശം; കാര്യങ്ങള്‍ ബോധ്യപ്പെടാന്‍ അക്കാദമിയിലേക്ക് ക്ഷണിച്ച് രഞ്ജിത്ത്

Spread the love

ഗണേഷിന്‍റേത് പറയാന്‍ പാടില്ലാത്ത പരാമര്‍ശം; കാര്യങ്ങള്‍ ബോധ്യപ്പെടാന്‍ അക്കാദമിയിലേക്ക് ക്ഷണിച്ച് രഞ്ജിത്ത്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി അധപതിച്ചെന്ന ഗണേഷ് കുമാറിന്‍റെ വിമര്‍ശനത്തിന് മറുപടിയുമായി രഞ്ജിത്ത്.ഗണേഷ് നടത്തിയത് പറയാന്‍ പാടില്ലാത്ത പരാമര്‍ശമെന്ന് അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞ് രഞ്ജിത്തിന്‍റെ മറുപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മന്ത്രി ആയിരുന്ന ഗണേഷിന് തെറ്റിദ്ധാരണയുണ്ട്. ഗണേഷിന് അറിവില്ലാത്തത് കൊണ്ടോ,ആരോ തെറ്റിദ്ധരിപ്പിച്ചതോ ആകാം.കാര്യങ്ങള്‍ നേരിട്ട് ബോധ്യപ്പെടാന്‍ അക്കാദമി ഓഫീസ് സന്ദര്‍ശിക്കാമെന്നും രഞ്ജിത്ത് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ചലച്ചിത്ര അക്കാദമിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും എംഎല്‍എയുമായ കെ ബി ഗണേഷ് കുമാര്‍ രംഗത്തുവന്നത്.
ഐഎഫ്‌എഫ്കെ നടത്തിപ്പ് മാത്രമായി അക്കാദമി അധപ്പതിച്ചെന്നായിരുന്നു ഗണേഷിന്‍റെ വിമര്‍ശനം.

ഇന്നലെ നിയമസഭ പുസ്തക മേളയിലെ സിനിമയെ കുറിച്ചുള്ള ചര്‍ച്ചയിലാണ് മുൻ മന്ത്രി കൂടിയായ ഗണേഷ് കുമാര്‍ ചലച്ചിത്ര അക്കാദമിയെ രൂക്ഷമായി വിമര്‍ശിച്ചത്.അടുത്ത തലമുറക്ക് സിനിമയെ പഠിക്കാനും റിസര്‍ച്ച് ചെയ്യാനുമുള്ള സെന്ററായി നിലനില്‍കണമെന്നും ഗണേഷ് കുമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.