കേരളം സ്വർഗം: ജന്മ നാട്ടിൽ എത്തിയപ്പോൾ കൊടും പട്ടിണിയും പരിവട്ടവും; അതിഥി തൊഴിലാളികൾക്കു ആഥിതേയരായപ്പോൾ കാത്തിരുന്നത് ദുരിതകാലം.!

കേരളം സ്വർഗം: ജന്മ നാട്ടിൽ എത്തിയപ്പോൾ കൊടും പട്ടിണിയും പരിവട്ടവും; അതിഥി തൊഴിലാളികൾക്കു ആഥിതേയരായപ്പോൾ കാത്തിരുന്നത് ദുരിതകാലം.!

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊറോണക്കാലത്തും അതിനു മുൻപും കേരളത്തിന്റെ അതിഥികളായിരുന്നു പണിയെടുക്കാൻ വന്ന തൊഴിലാളികൾ. അന്യ സംസ്ഥാനക്കാരാണെന്നും, ഇതര സംസ്ഥാനക്കാരാണെന്നും പറഞ്ഞവർ കൊറോണക്കാലത്ത് അതിഥി തൊഴിലാളികളായി മാറുകയും ചെയ്തു. ഇതിനു പിന്നാലെ കൊറോണക്കാലത്ത് ഇവർക്കു നൽകിയ ഭക്ഷണവും വെള്ളവും സൗകര്യങ്ങളും എല്ലാം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായും ചർച്ചയായും മാറുകയും ചെയ്തു. ഇതിനിടെയാണ് ഇപ്പോൾ നാട്ടിലേയ്ക്കു മടങ്ങിയ അതിഥി തൊഴിലാളികളുടെ കഥ ഇപ്പോൽ പുറത്തു വന്നിരിക്കുന്നത്. ദൈവത്തിന്റെ സ്വന്തം നാടായ അതിഥി തൊഴിലാളികളുടെ സ്വർഗത്തിൽ നിന്നും ജന്മനാട്ടിലേയ്ക്കു തിരികെ എത്തിയ തൊഴിലാളികൾ ഇപ്പോൾ പട്ടിണിയുടെയും ദുരിതത്തിന്റെയും കയത്തിലാണ്.

ആഴ്ചകൾ നീണ്ട ലോക്ക് ഡൗൺ കാത്തിരിപ്പിനുശേഷം നാടുകളിലേക്ക് പ്രത്യേക ട്രെയിനുകളിൽ പോയവരാണ് ശ്രദ്ധയോ, പരിചരണമോ, ഭക്ഷണമോ മറ്റു സൗകര്യങ്ങളോ ഇല്ലാതെ നാടുകളിലെ ക്യാംപുകളിൽ കഴിയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പലരും തങ്ങളുടെ ദുരവസ്ഥ കേരളത്തിലെ സുഹൃത്തുക്കളെയും മറ്റും അറിയിക്കുകയായിരുന്നു. കേരളത്തിൽനിന്നു ബിഹാർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്കുപോയ അതിഥി തൊഴിലാളികൾക്കാണ് ഈ ദുര്യോഗമുണ്ടായിരിക്കുന്നത്.
ബിഹാറിലെ കടിഹാർ ജില്ലയിലെ ഒരു ക്യാംപിൽ കഴിയുന്ന കേരളത്തിൽനിന്നു പോയവരുൾപ്പെടെയുള്ള നൂറോളം തൊഴിലാളികൾ നേരത്തിന് ഭക്ഷണമോ കുടിവെള്ളമോ പോലും ലഭിക്കാതെ കഷ്ടപ്പെടുകയാണ്.

കേരളത്തിൽ തിരൂരിൽനിന്നു പുറപ്പെട്ടവരുൾപ്പെടെ 34 പേരാണ് കടിഹാറിലെ നൗറസിയ സ്‌കൂളിലെ ക്യാംപിലുള്ളത്. ഡൽഹിയിൽനിന്നു വന്നവരും ഈ ക്യാംപിലുണ്ട്. നേരത്തിന് ഭക്ഷണം ലഭിക്കുന്നില്ലെന്നും തങ്ങൾ കുടിക്കുന്നത് കുഴൽ കിണറിലെ മലിനജലമാണെന്നും ഇവർ അയച്ച വീഡിയോ സന്ദേശത്തിൽ പറയുന്നു. ഒരിക്കൽപോലും ആരോഗ്യപ്രവർത്തകർ ഇവരെ സന്ദർശിച്ചിട്ടില്ല. പട്നയിലെ ധാനാപൂർ റെയിൽവേ സ്റ്റേഷനിൽ ഇറക്കിയ ഇവരെ ബസുകളിലാണ് അതത് ജില്ലകളിൽ എത്തിച്ചത്. 14 ദിവസത്തെ ക്വാറന്റൈയിൻ നിശ്ചയിച്ച് സ്‌കൂളുകൾ ഉൾപ്പെടെയുള്ള ക്യാംപുകളിലേക്ക് മാറ്റുകയായിരുന്നു.

കേരളത്തിലെ ക്യാമ്പുകളിൽ ലഭിച്ചിരുന്ന സുഭിക്ഷമായ ഭക്ഷണം ലഭിച്ചില്ലെന്നു മാത്രമല്ല. പട്ടിണിയും പരിവെട്ടവും ദുരിതവുമാണ് ഇവിടെ നാട്ടിൽ കാത്തിരിക്കുന്നത്. കൊറോണക്കാലത്ത് തിരികെ നാട്ടിലേയ്ക്കു ചെല്ലേണ്ടിയിരുന്നില്ലെന്നാണ് ഇവരിൽ പലരും ഇപ്പോൾ അഭിപ്രായപ്പെടുന്നത്.