മദ്യ ഉപഭോക്താക്കൾക്കു പൊലീസിന്റെ പ്രതീക്ഷയുടെ പുലരി..! കേരളത്തിലും മദ്യം ഇനി ഓൺലൈനായി വിൽക്കാം; കോട്ടയത്ത് ബിവറേജുകൾക്കു മുന്നിൽ ശുചീകരണം; ഉടൻ മദ്യശാലകൾ തുറന്നേക്കും

മദ്യ ഉപഭോക്താക്കൾക്കു പൊലീസിന്റെ പ്രതീക്ഷയുടെ പുലരി..! കേരളത്തിലും മദ്യം ഇനി ഓൺലൈനായി വിൽക്കാം; കോട്ടയത്ത് ബിവറേജുകൾക്കു മുന്നിൽ ശുചീകരണം; ഉടൻ മദ്യശാലകൾ തുറന്നേക്കും

തേർഡ് ഐ ബ്യൂറോ

കോട്ടയം: രണ്ടു മാസത്തോളമായി ഒരു തരിമദ്യം കിട്ടാതെ ബുദ്ധിമുട്ടിലായിരുന്ന മദ്യ ഉപഭോക്താക്കൾക്കു സന്തോഷ വാർത്തയുമായി കേരള പൊലീസ്..! മദ്യം ഓൺലൈനായി വിൽക്കുന്നതു സംബന്ധിച്ചു പഠനം നടത്തിയ കേരള പൊലീസ് ഇതു സംബന്ധിച്ചുള്ള പ്രപ്പോസൽ മുഖ്യമന്ത്രി പിണറായി വിജയനു സമർപ്പിച്ചു. സംസ്ഥാനങ്ങൾക്കു മദ്യം ഓൺലൈനായി വിൽക്കാം എന്ന സുപ്രീം കോടതി വിധി കൂടി വന്നതോടെയാണ് സംസ്ഥാന സർക്കാർ പഠനത്തിന് പൊലീസിന്റെ സഹായം തേടിയത്.

ഇതിനിടെ കോട്ടയം ജില്ലയിലെ ബിവറേജുകൾക്കു മുന്നിൽ തുറക്കുന്നതിനു മുന്നോടിയായുള്ള ക്രമീകരണങ്ങൾ ആരംഭിച്ചു. ബിവറേജും പരിസരവും അണുവിമുക്തമാക്കുകയും തുറക്കുന്നതിനു മുന്നോടിയായുള്ള ക്രമീകരണങ്ങൾ ഒരുക്കുകയും ചെയ്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിൽ മദ്യവിൽപ്പന ഓൺലൈനിലൂടെയാകാമെന്ന റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹ്റയാണ് മുഖ്യമന്ത്രിയ്ക്കും സർക്കാരിനും കൈമാറിയത്. തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ ഒരുക്കുന്നതിനും ആവശ്യമായ സംവിധാനങ്ങൾ ഒരുക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നു.

കേരളത്തിൽ മദ്യശാലകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസിനോട് റിപ്പോർട്ട് തേടിയിരുന്നു.ഒരേ സമയം എത്ര പേർ ക്യൂവിലുണ്ടാകണം, ശാരീരിക അകലം എങ്ങനെ പാലിക്കണം തുടങ്ങിയ കാര്യങ്ങളിലാണ് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടത്.

മറ്റ് സംസ്ഥാനങ്ങളിൽ മദ്യശാലകൾ തുറന്നപ്പോൾ വലിയ തിരക്കും ക്രമസമാധാന പ്രശ്നങ്ങളും ഉണ്ടായ സാഹചര്യത്തിലാണ് റിപ്പോർട്ട് തേടിയത്. പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബെവ്കോയും കൺസ്യൂമർഫെഡും തയ്യാറെടുപ്പുകൾ നടത്തുമെന്നാണ് റിപ്പോർട്ട്.

അതേസമയം വാർത്താ സമ്മേളനത്തിലടക്കം മദ്യവിൽപ്പന ശാലകൾ കേരളത്തിൽ ഉടൻ തുറക്കില്ലെന്ന നിലപാടായിരുന്നു മുഖ്യമന്ത്രി സ്വീകരിച്ചത്. ലോക്ക്ഡൗണിന് ശേഷം മദ്യശാലകൾ തുറന്നാൽ മതിയെന്നാണ് സിപിഎം നിലപാട്.

കോട്ടയത്തെ എല്ലാ ബിവറേജസ് ഔട്ട്‌ലെറ്റുകളുമാണ് കഴിഞ്ഞ ദിവസം അണുവിമുക്തമാക്കിയത്. ഈ ഔട്ട്‌ലെറ്റുകളിൽ നിന്നും ഉടനെങ്ങും മദ്യവിൽപ്പന ഉണ്ടാകില്ലെന്നും പറയാനാവില്ല. എന്നാൽ, മദ്യവിൽപ്പന ആരംഭിക്കാൻ സർക്കാർ നിർദേശമുണ്ടായാൽ വേണ്ട മുൻകരുതൽ എന്ന നിലയിൽ മാത്രമാണ് ബിവറേജുകൾ അണുവിമുക്തമാക്കിയത് എന്നു ജില്ലാ ബിവറേജസ് മാനേജർ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.

ഇതിനിടെ ,

കൊവിഡിനെ തുടര്‍ന്നുളള സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാനത്തും മദ്യത്തിന് വില കൂട്ടാന്‍ ശുപാര്‍ശ. എല്ലാത്തരം മദ്യങ്ങള്‍ക്കും ബിയറിനും 10 മുതല്‍ 35 ശതമാനം വരെ നികുതി വര്‍ധിപ്പിക്കാനാണ് നികുതി വകുപ്പ് ശുപാര്‍ശ ചെയ്തത്. കെയ്‌സ് അടിസ്ഥാനമാക്കിയാണ് മദ്യത്തിന് നികുതി നിശ്ചയിക്കുക. 400 രൂപ വിലയുള്ള കെയ്‌സിന് 35 ശതമാനം നികുതി കൂട്ടും. അതിനുതാഴെ വിലയുള്ളതിനും ബിയറിനും പത്തുശതമാനവും നികുതിയാണ് കൂട്ടുന്നത്.

മദ്യശാലകള്‍ തുറക്കുന്നതോട് കൂടി പുതിയ നികുതി നിലവില്‍ വരുന്ന രീതിയിലാകും കാര്യങ്ങള്‍ ക്രമീകരിക്കുക.ഇതിനായി വില്‍പ്പനനികുതി നിയമത്തില്‍ മാറ്റംവരുത്തി ഓര്‍ഡിനന്‍സ് ഇറക്കണം. ഇക്കാര്യം മന്ത്രിസഭ ചര്‍ച്ചചെയ്ത് തീരുമാനിക്കും.

വില്‍പ്പനയില്‍ കുറവ് വന്നില്ലെങ്കില്‍ വര്‍ഷം പരമാവധി 600-700 കോടിരൂപവരെ അധികവരുമാനം ഇതുവഴി നേടാമെന്നാണ് നികുതിവകുപ്പിന്റെ കണക്കാക്കുന്നത്.

കേരളത്തില്‍ മദ്യനികുതി താരതമ്യേന മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കൂടുതലാണ്. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് കേരളത്തില്‍ 212 ശതമാനമാണ് നികുതി. വിലകുറഞ്ഞ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ നികുതി 202 ശതമാനം. ബിയറിന്റെ നികുതി 102 ശതമാനം. വിദേശ നിര്‍മിത വിദേശ മദ്യത്തിന്റെ നികുതി 80 ശതമാനം എന്നിങ്ങനെയാണ്.

ഫാക്ടറിയില്‍നിന്നു കിട്ടുന്ന വിലയ്ക്കുമുകളില്‍ എക്‌സൈസ് ഡ്യൂട്ടിയും ചേര്‍ന്ന തുകയിലാണ് നികുതി നിശ്ചയിക്കുന്നത്. ഉദാഹരണത്തിന് ബെക്കാര്‍ഡി ക്ലാസിക് സര്‍ക്കാര്‍ മദ്യകമ്ബനികളില്‍ നിന്ന് വാങ്ങുന്നത് 168 രൂപയ്ക്കാണ്, വില്‍ക്കുന്നതാകട്ടെ 1,240 രൂപയ്ക്ക്. സര്‍ക്കാരിന് ലാഭം 1,072 രൂപ. ഇതുപോലെ എംസി ബ്രാന്‍ഡി സര്‍ക്കാരിന് ലഭിക്കുന്നത് 53 രൂപയ്ക്കാണ്, എന്നാല്‍ നികുതികള്‍ ചുമത്തി വില്‍ക്കുന്നത് 560 രൂപയ്ക്കും.