അധോലോക സർക്കാരിൽ കേരളം ലജ്ജിക്കുന്നു: ജോഷി ഫിലിപ്പ്

അധോലോക സർക്കാരിൽ കേരളം ലജ്ജിക്കുന്നു: ജോഷി ഫിലിപ്പ്

Spread the love

സ്വന്തം ലേഖകൻ

കുറവിലങ്ങാട്: സമസ്ത മേഖലകളിലും പരാജയപ്പെട്ട് നാണംകെട്ടു നിൽക്കുന്ന സർക്കാരിന്റെ അധഃപതനത്തിന്റെ മറ്റൊരു ഉദാഹരണമാണ് വാളയാർ സംഭവമെന്ന് ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്.

ബലാൽസംഗവും കൊലപാതകവും കള്ളക്കടത്തും അധോലോക ഇടപാടുകളും നടത്തിയ നീചന്മാർക്കുവേണ്ടിയാണ് ഈ സർക്കാർ നിലകൊള്ളുന്നത്. വാളയാർ കേസ് അട്ടിമറിച്ച പോലീസ് ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നൽകി പ്രതിഷ്ഠിക്കാനുള്ള സർക്കാർ നീക്കം അപഹാസ്യമാണ്. വാളയാറിൽ സമരം ചെയ്യുന്ന ഇരകളുടെ അമ്മയ്ക്കുനേരെ മന്ത്രിമാർ പോലും ആക്ഷേപങ്ങൾ ചൊറിയുന്നത് നിന്ദ്യമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മന്ത്രിമാർ മുതൽ സാധാരണ സഖാക്കൾ വരെയുള്ള പ്രതികളെ സംരക്ഷിക്കാൻ വേണ്ടിയുള്ള ഈ സർക്കാരിന്റെ പ്രവർത്തനം കണ്ട് കേരളം ലജ്ജിച്ചു തലതാഴ്ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മരങ്ങാട്ടുപിള്ളിയിൽ നടത്തിയ പോലീസ് സ്റ്റേഷൻ ഉപരോധം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിയോജകമണ്ഡലം പ്രസിഡന്റ് അരുൺ കൊച്ചുതറപ്പിൽ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി നാട്ടകം സുരേഷ് മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി കെ സുരേന്ദ്രൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സിജോ ജോസഫ്,

കെ എസ് യു ജില്ലാ പ്രസിഡന്റ് ജോർജ് പയസ്, പഞ്ചായത്ത് പ്രസിഡന്റ്മാരായ ആൻസമ്മ സാബു, ബിനോയ് ചെറിയാൻ, കെ എസ് അജികുമാർ, സിസി മൈക്കിൾ, അലിൻ ജോസഫ്, സെബാസ്റ്റ്യൻ ജോയ്, സൈജു ജോസഫ്, അനൂപ് കെ എൻ, ശരത് ശശാങ്കൻ,

അഭിലാഷ് പനന്താനം, വിഷ്ണു മോഹൻ, അരുൺ ഗിരീശൻ, അമൽ ഗോപാലകൃഷ്ണൻ, ആൻമരിയ ജോർജ്, എഡ്വിൻ ജേക്കബ്, കെ. വി. മാത്യു, കെ.ആർ ശശിധരൻ നായർ, ജോസ് ജോസഫ്, മാത്തുക്കുട്ടി പുളിക്കിയിൽ, കമലാസനൻ മൂലയിൽ, കെ.ആർ ഹരിക്കുട്ടൻ തുടങ്ങിയവർ പ്രസംഗിച്ചു.