ബൈക്കില്‍ പോകുന്നതിനിടെ തടഞ്ഞുനിര്‍ത്തി മർദനം; മൊബൈല്‍ ഫോണും പണവും കവര്‍ന്ന ശേഷം വെള്ളത്തില്‍ മുക്കി കൊലപ്പെടുത്താൻ ശ്രമം; കായംകുളത്ത് ഹോട്ടല്‍ ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ട ഉള്‍പ്പെടെയുള്ള പ്രതികൾ അറസ്റ്റില്‍

ബൈക്കില്‍ പോകുന്നതിനിടെ തടഞ്ഞുനിര്‍ത്തി മർദനം; മൊബൈല്‍ ഫോണും പണവും കവര്‍ന്ന ശേഷം വെള്ളത്തില്‍ മുക്കി കൊലപ്പെടുത്താൻ ശ്രമം; കായംകുളത്ത് ഹോട്ടല്‍ ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ട ഉള്‍പ്പെടെയുള്ള പ്രതികൾ അറസ്റ്റില്‍

സ്വന്തം ലേഖിക

കായംകുളം: എരുവ ഒറ്റത്തെങ്ങ് ജങ്ഷന് സമീപം ഹോട്ടല്‍ ജോലിക്കാരനായ യുവാവിനെ മര്‍ദിച്ച്‌ അവശനാക്കിയശേഷം വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ച കേസില്‍ കുപ്രസിദ്ധ ഗുണ്ട ഉള്‍പ്പെടെ പ്രതികള്‍ അറസ്റ്റില്‍.

പത്തിയൂര്‍ എരുവ കിഴക്ക് പുല്ലംപ്ലാവില്‍ ചെമ്പക നിവാസ് വീട്ടില്‍ ചിന്തു എന്ന അമല്‍ (23), പത്തിയൂര്‍ കിഴക്ക് മുറിയില്‍ കൊല്ലാശ്ശേരി തറയില്‍ വീട്ടില്‍ രാഹുല്‍ (29) എന്നിവരാണ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ കേസിലെ മൂന്നാം പ്രതിയായ പത്തിയൂര്‍ എരുവ മുറിയില്‍ കൊച്ചുകളീക്കല്‍ വീട്ടില്‍ രാജേഷിനെ (32) നേരത്തേ പിടികൂടിയിരുന്നു. സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

മൂന്നാം പ്രതിയെ അറസ്റ്റ് ചെയ്തത് അറിഞ്ഞ് ഒന്നും രണ്ടും പ്രതികള്‍ ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന്, തൃശൂര്‍ കൊടകര ഭാഗത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്.

ഒന്നാം പ്രതിയായ അമല്‍, കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള കേസുകളിലും രണ്ടാം പ്രതിയായ രാഹുല്‍ നിരവധി അടിപിടിക്കേസുകളിലും പ്രതിയാണ്.

അമലിനെ ഗുണ്ടനിയമപ്രകാരം ഒരു വര്‍ഷത്തേക്ക് ജില്ലയില്‍ പ്രവേശിക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഈ ഉത്തരവിന്‍റെ കാലാവധി അവസാനിച്ചതോടെയാണ് ഇയാള്‍ വീണ്ടും കായംകുളം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കൊലപാതകശ്രമക്കേസില്‍ പ്രതിയായത്.

റെയില്‍വേ ജങ്ഷനിലെ താമസ ഹോട്ടല്‍ ജീവനക്കാരന്‍ കണ്ണമ്പള്ളി ഭാഗം അമ്പനാട്ട് പടീറ്റതില്‍ ഫിര്‍ദൗസില്‍ ഉവൈസിനാണ് മര്‍ദനമേറ്റത്. കഴിഞ്ഞ മൂന്നിന് രാത്രി എട്ടോടെ എരുവ ക്ഷേത്രത്തിന് കിഴക്ക് ഭാഗത്തായിരുന്നു സംഭവം.

ഡെലിവറി ബോയിയായ ഉവൈസ് പാര്‍സലുമായി ബൈക്കില്‍ പോകുന്നതിനിടെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. മൊബൈല്‍ ഫോണും പണവും കവര്‍ന്ന സംഘം സമീപത്തെ വയലിലെ വെള്ളത്തിലേക്ക് തള്ളിയിട്ട് അപായപ്പെടുത്താനും ശ്രമിച്ചു. 6200 രൂപയാണ് നഷ്ടമായത്.